തലച്ചോറിന്റെ ആരോഗ്യവും പ്രഭാത ഭക്ഷണവും തമ്മില് ബന്ധമുണ്ടെന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ? എന്നാല് അങ്ങനെയൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്. നിത്യവും പ്രഭാത ഭക്ഷണത്തില് മുട്ട ഉള്പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ ഊര്ജിതപ്പെടുത്തുമെന്നാണ് പഠനങ്ങള്. മാത്രമല്ല, അല്ഷിമേഴ്സിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തില് പറയുന്നു.
1024 ആളുകളെ 7 വര്ഷത്തിലധികം നിരീക്ഷിച്ചാണ് പഠനം തയ്യാറാക്കിയത്. ആഴ്ചയില് ഒന്നിലധികം മുട്ട കഴിക്കുന്നവരില് അല്ഷിമേഴ്സ്, ഡിമന്ഷ്യ എന്നിവയ്ക്കുള്ള സാധ്യത കുറയുന്നതായാണ് കണ്ടെത്തല്. ന്യൂട്രീഷന് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മുട്ടയില് കോലിന് അടങ്ങിയിട്ടുണ്ട്. ഇത് അസറ്റൈല്കോലിന്റെ സംശ്ലേഷണത്തിന് സഹായിക്കുന്ന ഒരു പദാര്ഥമാണ്. ഓര്മ, ശ്രദ്ധ എന്നിവയ്ക്ക് കാരണമാകുന്ന ഒരു ന്യൂറോ ട്രാന്സ്മിറ്ററാണ് മുട്ടയുടെ മഞ്ഞയില് ല്യൂട്ടീന് അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഈ ഘടകം മസ്തികഷ്ക കോശങ്ങളെ വീക്കത്തില്ഡ നിന്നും ഓക്സിഡേറ്റീവ് തകരാറുകളില് നിന്നും സംരക്ഷിക്കുന്നതാണ്. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്നതിന് 39 ശതമാനവും കാരണം കോളിന് ആണെന്നാണ് പഠനത്തില് കണ്ടെത്തിയിരിക്കുന്നത്.
ഒമേഗ-3, ഫാറ്റി ആസിഡ്സ്, ല്യുട്ടീന് എന്നിവ മുട്ടയില് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് വൈജ്ഞാനിക പ്രവര്ത്തനങ്ങളെയും പ്രായവുമായി ബന്ധപ്പെട്ട് മസ്തിഷ്കത്തിനുണ്ടാകുന്ന പ്രശ്നങ്ങളെയും ഒരുപരിധിവരെ തടയും. അല്ഷിമേഴ്സ് ബാധിച്ച് മരിച്ച 578 പേരുടെ മസ്തിഷ്കങ്ങള് ഗവേഷകര് മൃതദേഹ പരിശോധന നടത്തിയിരുന്നു.
Content Highlights: Eggs May Help Prevent Alzheimer’s, Study Shows