പ്രമേഹം നിയന്ത്രിക്കാം 10-10-10 നിയമത്തിലൂടെ

ലളിതമായ ചില മാറ്റങ്ങളാണ് ഈ നിയമത്തില്‍ പറയുന്നത്

പ്രമേഹം നിയന്ത്രിക്കാന്‍ എപ്പോഴും ജീവിത ശൈലിയില്‍ മാറ്റം വരുത്തണമെന്നില്ല. ലളിതമായ 10-10-10 നിയമത്തിലൂടെ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് അതിന് കഴിയും. ഭക്ഷണത്തിന് മുന്‍പും ഭക്ഷണത്തിന് ശേഷവും ചില ശീലങ്ങള്‍ കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ഏതൊക്കെയാണ് ഈ നിയമങ്ങള്‍, എങ്ങനെയൊക്കെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.

ഭക്ഷണത്തിന് മുന്‍പുള്ള 10 മിനിറ്റ്

പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിന് മുന്‍പ് 10 മിനിറ്റ് ഇടവേള എടുക്കുന്നത് മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ സഹായിക്കും. ഇന്‍സുലിന്‍ അല്ലെങ്കില്‍ ഹൈപ്പോഗ്ലൈസീമിയ സാധ്യത വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് , ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നവര്‍ക്ക്, ഒക്കെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ ഈ സമയം അനുയോജ്യമാണ്.

'നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍' അനുസരിച്ച് ഗുരുതരമല്ലാത്ത സാഹചര്യങ്ങളില്‍ പ്രമേഹ രോഗികളില്‍ ഉചിതമായ ഗ്ലൈസമിക് നിയന്ത്രണത്തിനായി കാപ്പിലറി ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് ആണ് സാധാരണ ചെയ്യുന്ന പരിശോധനാ രീതി. ഭക്ഷണത്തിന് മുന്‍പും ഉറക്കത്തിന് മുന്‍പും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കാം

ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൈസീമിയ കുറയ്ക്കുന്നതിന് ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കാം. Diabetologia യില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഓരോ പ്രധാന ഭക്ഷണത്തിന് ശേഷവും 10 മിനിറ്റ് നടക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയത്. അത്താഴത്തിന് ശേഷമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഗുണം കണ്ടെത്തിയത്. ഇത് സൂചിപ്പിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള നടത്തം ശാരീരിക പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു എന്നാണ്.

ദിവസേനെയുള്ള സ്വയം പരിചരണരീതികള്‍

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഫലപ്രദമായി പ്രമേഹം മാനേജ് ചെയ്യുന്നത് ഔഷധ ചികിത്സയില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷണം, ഭക്ഷണ നിയന്ത്രണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമ്മര്‍ദ്ദ നിയന്ത്രണം, വൈകാരിക അവബോധം തുടങ്ങിയ സ്ഥിരമായ സ്വയം പരിചരണ രീതിയില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതുകൊണ്ടുതന്നെ ഇത്തരം രീതികള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്.

ഭക്ഷണത്തിന് മുമ്പ് പ്രത്യേകിച്ച് ഒരു മനപ്പൂര്‍വ്വമായ ഇടവേളയെടുക്കുക. രോഗികള്‍ക്ക് അവരുടെ ആരോഗ്യ ലക്ഷ്യങ്ങളുമായി മാനസികമായി പൊരുത്തപ്പെടാന്‍ ഇത് അവസരം നല്‍കുന്നു.രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിനും ജലാംശം കുറയ്ക്കുന്നതിനും ഒരു ചെറിയ ശ്വസന വ്യായാമം ചെയ്യുന്നതിനും ഒക്കെ ഈ സമയം ഉപയോഗിക്കാം. ഈ ചെറിയ ദൈനംദിന പരിശോധനകള്‍ ദീര്‍ഘകാല ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ശക്തമായ ശീലങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.

Content Highlights :Diabetes can be controlled through the 10-10-10 rule. This rule includes some simple changes

To advertise here,contact us