ദീര്ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയത്തിന് മാത്രമല്ല തലച്ചോറിനും ദോഷകരമാണ്. തലച്ചോറ് ചുരുങ്ങി പോകുമത്രേ. പതിവായി വ്യായാമം ചെയുന്നവരാണെങ്കിലും കാര്യമില്ല. കാരണം ശാരീരിക പ്രവര്ത്തനത്തില് ഏര്പ്പെട്ടാലും ഉദാസീനത നാഡീവ്യവസ്ഥയുടെ നാശത്തിനും വൈജ്ഞാനിക തകര്ച്ചയ്ക്കും കാരണമാകുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില് കണ്ടെത്തി.
വാന്ഡര്ബില്റ്റ് യൂണിവേഴ്സിറ്റി മെഡിക്കല് സെന്ററിലെയും പിറ്റ്സ്ബര്ഗ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര് നടത്തിയ ഒരു പഠനത്തിലാണ് കണ്ടെത്തല്. ദീര്ഘനേരം ഇരിക്കുന്നതോ കിടക്കുന്നതോ ആയ സമയം തലച്ചോര് ചുരുങ്ങാനുള്ള സാധ്യതയെ ഗണ്യമായി വര്ധിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രായമായവരില് അല്ഷിമേഴ്സ് രോഗം വരാനുള്ള സാധ്യതയും ഉണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
ദീര്ഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങള്, മസ്കുലേറ്റര് പ്രശ്നങ്ങള്, അകാല മരണം എന്നിവയ്ക്ക് കാരണമാകും. പതിവ് ശാരീരിക പ്രവര്ത്തനങ്ങള് ഉണ്ടായിട്ടും കൂടുതല് സമയം ഇരുന്ന് ജോലി ചെയ്യുന്ന പ്രായമായവരില് ബൗദ്ധിക തകര്ച്ചയ്ക്കും കാരണമാകുമെന്ന് പഠനം പറയുന്നു. ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിന് ആളുകളെ ഇതിനകം ഇതിനകം ബാധിച്ചിരിക്കുന്ന അല്ഷിമേഴ്സ് രോഗത്തിന് പ്രധാന കാരണം ഈ ഉദാസീനതയും ഇരിപ്പും ആണെന്ന് ഗവേഷകര് പറയുന്നു. 50 വയസും അതില് കൂടുതലും പ്രായമുള്ള 404 പേരിലാണ് പഠനം നടത്തിയത്.
ദിവസവും വ്യായാമം ചെയ്യുന്നുണ്ടെങ്കില് പോലും, ഇരിക്കുന്ന സമയം കുറയ്ക്കുന്നത് അല്ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് പിറ്റിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസറും വാന്ഡര്ബില്റ്റ് മെമ്മറി ആന്ഡ് അല്ഷിമേഴ്സ് സെന്ററിലെ മുന് പോസ്റ്റ്ഡോക്ടറല് ഫെലോയുമായ മാരിസ ഗോഗ്നിയറ്റ് ഒരു പ്രസ്താവനയില് പറഞ്ഞു. ദിവസം മുഴുവന് ഇരിക്കുന്നതില്നിന്ന് ഇടവേളയെടുത്ത് നമ്മള് സജീവമായിരിക്കുന്ന സമയം വര്ധിപ്പിക്കുക എന്നത് പ്രധാനമാണ്.
Content Highlights :Study finds that sitting for long periods of time can shrink the brain and affect thinking ability