എല്ലാ പ്രായക്കാർക്കും പ്രശ്നങ്ങളേതുമില്ലാതെ പിന്തുടരാവുന്ന ഒരു വ്യായാമ രീതിയാണ് നടത്തം. ശരീരാരോഗ്യം സംരക്ഷിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഏറ്റവും ആദ്യത്തെ പടിയായി മറ്റ് തയ്യാറെടുപ്പുകൾ ഇല്ലാതെ തന്നെ നടക്കാൻ തുടങ്ങാം. ജിമ്മിൽ പോകുന്നതിനോ, മറ്റ് വ്യായാമങ്ങൾ ചെയ്യുന്നതിനോ ഉള്ളത് പോലെ എന്തെങ്കിലും തടസങ്ങൾ നടത്തത്തിന് ഇല്ല. രാവിലെയോ, വൈകുന്നേരമോ നിങ്ങളുടെ സമയം പോലെ നടക്കാനിറങ്ങുന്നത് ശരീരത്തെയും മനസിനെയും ഒരുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഘടകമാണ്. ഈ നടപ്പിനെ പലതരത്തിൽ ആരോഗ്യപരമായി ഉപയോഗപ്പെടുത്തുന്നവരുണ്ട്. തടി കുറയാൻ നടക്കുന്നവർ, ശരീര സംരക്ഷണത്തിനായി നടക്കുന്നവർ അങ്ങനെ നടത്തക്കാരുടെ ഉദ്ദേശം പലതരത്തിലാണ്. ഭാരം കുറയ്ക്കാനാണ് നിങ്ങൾ നടത്തം ശീലമാക്കാൻ പോകുന്നതെങ്കിൽ 6-6-6 ടെക്നിക് നിങ്ങളെ സഹായിക്കും. എന്താണ് 6-6-6 എന്ന് നോക്കാം,
ആദ്യത്തെ ആറ് മിനിട്ട്- തുടക്കത്തിൽ തന്നെ വളരെ വേഗത്തിലുള്ള ഓട്ടവും, നടപ്പും തുടങ്ങുന്നതിന് മുൻപ് ശരീരത്തിന് ഒരു വാം അപ്പ് നൽകേണ്ടതുണ്ട്. അതുകൊണ്ട് നടത്തം തുടങ്ങുന്നതിന് മുൻപ് കൈകാലുകൾ ഇളക്കി, ശരീരത്തിന് ഒരു മുന്നറിയിപ്പ് നൽകുക.
അടുത്ത 60 മിനിട്ട്- ആദ്യത്തെ ആറ് മിനിട്ടിന് ശേഷം അടുത്ത അറുപത് മിനിട്ട് കൈകൾ വീശി നടക്കണം. ഇത് ഹൃദയനിരക്ക് ഉയർത്തി കാലറി ബേൺ ചെയ്യാൻ സഹായിക്കുന്നു.
അവസാനത്തെ ആറ് മിനിട്ട്- അവസാനത്തെ ആറ് മിനിട്ട് ആദ്യത്തേത് പോലെ വേഗം കുറച്ച്, നമ്മൾ വ്യായാമം നിർത്താൻ പോവുകയാണെന്ന് ശരീരത്തോട് പറയുക. ഹൃദയമിടിപ്പ് സാധാരണ നിലയിലെത്തിച്ച്, ശരീരത്തെ ഒന്ന് തണുപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
മുഴുവൻ 72 മിനിട്ടുകൾ എടുക്കുന്ന ഈ വ്യായാമമാണ് 6-6-6 ടെക്നിക് എന്ന അറിയപ്പെടുന്നത്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം,
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ സ്ഥിരത വർധിപ്പിക്കുന്നതിനും കലോറി ബേൺ ചെയ്യിക്കുന്നതിനുമെല്ലാം 6-6-6 ടെക്നിക് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ രീതിയിലുള്ള നടത്തം ശരീരത്തിന് മെച്ചപ്പെട്ട ഫലങ്ങൾ നൽകുന്നു. ഹൃദയമിടിപ്പും രക്തചംക്രമണവും നിയന്ത്രിക്കാനും, രക്തസമ്മർദം കുറയ്ക്കാനും ഇത് സഹായിക്കുമെന്നുമാണ് പഠനങ്ങൾ പറയുന്നത്.
Content Highlight; The 6-6-6 Walking Rule Made Easy: How to Add It to Your Daily Routine