കാന്‍സര്‍ കുത്തിവയ്പ്പ് 3 മിനിറ്റിനുള്ളില്‍;ആശുപത്രികളില്‍ കുറഞ്ഞ സമയം, ജീവിക്കാന്‍ കൂടുതല്‍ സമയം

യുകെയില്‍ പുതിയ കാന്‍സര്‍ കുത്തിവയ്പ്പ്, സമയം വെറും മൂന്ന് മിനിറ്റ് മാത്രം. പുതിയ ചികിത്സാരീരി ചികിത്സാ സമയം ഒരു മണിക്കൂറില്‍ നിന്ന് മിനിറ്റുകളായി കുറയ്ക്കുന്നു

ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉടന്‍തന്നെ കാന്‍സര്‍ രോഗികള്‍ക്കായി വേഗത്തിലുള്ള ഒരു കുത്തിവയ്പ്പുമായി എത്തുകയാണ്. കാന്‍സര്‍ ബാധിച്ച് ജീവിക്കുന്ന പലര്‍ക്കും ഈ പുതിയ രീതി ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. 'നിവോലുമാബ്' (Nivolumab) എന്ന കാന്‍സര്‍ കുത്തിവയ്പ്പാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് NHS അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ രീതി രോഗികള്‍ക്ക് ഇമ്യൂണോ തെറാപ്പി ലഭിക്കുന്നതിന് ധാരാളം ഗുണം ചെയ്യുമെന്ന് വാഗ്ധാനം ചെയ്യുന്നു. യൂറോപ്പില്‍ ഇത് ആദ്യമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്.

എന്താണ് നിവോലുമാബ് കുത്തിവയ്പ്പ്

ഈ കുത്തിവയ്പ്പ് ഒരുതരം ഇമ്യൂണോ തെറാപ്പിയാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതുവരെ ഈ മരുന്ന് ഒരു ഇന്‍ട്രാവണസ് ഡ്രിപ്പിലൂടെയാണ് നല്‍കിയിരുന്നത്. ഓരോ സെഷനും 60 മിനിറ്റ് വരെ എടുത്തിരുന്നു. ഇപ്പോള്‍ വെറും 3 മുതല്‍ 5 മിനിറ്റിനുള്ളില്‍ ചര്‍മ്മത്തിനടിയില്‍ കുത്തിവയ്ക്കാന്‍ സാധിക്കും.

ആശുപത്രികളില്‍ കുറഞ്ഞ സമയവും ജീവിക്കാന്‍ കൂടുതല്‍ സമയം. അതായത് ഒരു കുത്തിവയ്പ്പിന് കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും ആശുപത്രിവാസം ആവശ്യമുള്ളവര്‍ക്ക് ഈ പുതിയ രീതികൊണ്ട് ഡസണ്‍ കണക്കിന് മണിക്കൂറുകള്‍ ലാഭിക്കാം.

ഏത് തരം കാന്‍സറുകള്‍ക്കാണ് ഈ കുത്തിവയ്പ്പ് ഗുണം ചെയ്യുന്നത്

ത്വക്ക്, മൂത്രസഞ്ചി, അന്നനാളം എന്നീ കാന്‍സറുകള്‍ ഉള്‍പ്പടെ 15 തരം കാന്‍സറുകള്‍ക്കാണ് ഈ കുത്തിവയ്പ്പ് അംഗീകരിച്ചിരിക്കുന്നത്. നിലവില്‍ IV വഴി നിവോലുമാബ് ഉപയോഗിക്കുന്ന ഏകദേശം 5 രോഗികളില്‍ 2 പേര്‍ക്ക് ഈ കുത്തിവയ്പ്പ് രൂപത്തിലേക്ക് മാറാന്‍ കഴിയും. ഇത് എല്ലാ കേസുകള്‍ക്കും അനുയോജ്യമാണ്. വൈദ്യശാസ്ത്രപരമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത് നിര്‍ണയിക്കുന്നത്.

Content Highlights :The National Health Service in England is soon to come up with a rapid injection for cancer patients

To advertise here,contact us