മധുരം ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട ചോയിസുകളായിരിക്കും ഈന്തപ്പഴവും ഡാര്ക്ക് ചോക്ലേറ്റും. ഇതിലൊന്ന് തെരഞ്ഞെടുക്കാന് പറഞ്ഞാല് ഒരു വിഭാഗം ഡാര്ക്ക് ചോക്ലേറ്റും മറ്റൊരു വിഭാഗം ഈന്തപ്പഴവും ചൂസ് ചെയ്യും. അപ്പോഴും ഒരു ചോദ്യമുണ്ടാകും ഇതിലേതാണപ്പാ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ദ ബെസ്റ്റെന്ന്.രണ്ടു വിഭവവും പോഷക കാര്യങ്ങളില് പിന്നിലല്ല. എന്നാലും ആരോഗ്യത്തിന് ഏതാണ് നല്ലതെന്ന് അറിയണമല്ലോ? ഹൃദയാരോഗ്യത്തിന് മികച്ചതാണ് ഡാര്ക്ക് ചോക്ലേറ്റ്. അക്കാര്യം ആരോഗ്യവിദഗ്ദരും സമ്മതിക്കുന്ന കാര്യമാണ്. പല വെറൈറ്റികള് ഉള്ളതിനാല് അതിലെ പഞ്ചസാരയുടെ അളവും വ്യത്യസ്തമാണ്. കോക്കോയുടെ അളവ് കൂടുമ്പോള് പഞ്ചസാരയുടെ അളവ് കുറയും. അതിനാല് പലരും റെക്കമന്റ് ചെയ്യുന്ന ഒരു സാധനമാണ് ഡാര്ക്ക് ചോക്ലേറ്റ്.
പ്രകൃതിദത്തമായുള്ള മിഠായിയാണ് ഈന്തപ്പഴമെന്ന് പറയാം. പ്രകൃതിദത്തമായ മധുരത്തിന്റെ അളവില് മുന്നിലാണ് ഡേറ്റ്സ്. നൂറു ഗ്രാമില് ഏകദേശം 68.84 ഗ്രാം ഷുഗറാണ് ഇതിലുള്ളത്. കഴിച്ചാല് ഉടന് രക്തത്തില് ഷുഗറിന്റെ അളവ് കൂട്ടാന് കഴിയുന്ന ആഹാരമാണ് ഡേറ്റ്സ്. ഇത് കഴിച്ചാല് വീണ്ടും വീണ്ടും മധുരം കഴിക്കാനൊരു ടെന്റന്സി വരും. ഇനി ഡാര്ക്ക് ചോക്ലേറ്റ്സ് ആണെങ്കില് ഇവ ആന്റി ഓക്സിഡന്റ് പവര്ഹൗസുകളാണ്. 75 ശതമാനത്തിലധികം കൊക്കോ സാന്നിധ്യം ഉണ്ടെങ്കില് ഫ്ളാവനോയിഡുകളാല്(സസ്യങ്ങളില് നിന്നുള്ള ആന്റിഓക്സിഡന്റ്സ്) സമ്പുഷ്ടമാണിവ എന്നുറപ്പിക്കാം. ഹൃദയത്തിന് ഏറ്റവും മികച്ചതാണ് ഡാര്ക്ക് ചോക്ലേറ്റുകള്, ഇതിലെ ആന്റിഓക്സിഡന്റുകള് രക്തകുഴലുകളുടെ പ്രവര്ത്തനം മികച്ചതാക്കും. രക്തസമ്മര്ദ്ദം കുറയ്ക്കല്, ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്തല് തുടങ്ങിയ ഗുണങ്ങളുമുണ്ട്. എപ്പികാറ്റച്ചിന്, കാറ്റച്ചിന് എന്നീ സംയുക്തങ്ങളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ഇനി ഈന്തപ്പഴമെടുത്താല് അതില് പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന് ബി6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പക്ഷേ ഹൃദയസംബന്ധമായി ആവശ്യമുള്ള ഘടകങ്ങള് ഇതിലുണ്ടെങ്കിലും മധുരത്തിന്റെ അംശം കൂടിയതിനാല് പലരും ഇത് മനപൂര്വം മറന്നുകളയാറുണ്ട്.
കഴിച്ചാല് സംതൃപ്തി ലഭിക്കുന്ന നാരുകള് അടങ്ങിയതിനാല് ദഹനത്തിന് മികച്ച ഭക്ഷണമാണ് ഈന്തപ്പഴം. അതേസമയം ബാലന്സ്ഡ് ഡയറ്റ് പിന്തുടരാന് ഇഷ്ടപ്പെടുന്നവര്ക്ക് നല്ല ഓപ്ഷനാണ് ഡാര്ക്ക് ചോക്ലേറ്റ്. വിശപ്പും ആഹാരത്തിനോടുള്ള അമിത ആസക്തിയും കുറയ്ക്കുന്ന ഡാര്ക്ക് ചോക്ലേറ്റ് അമിതമായ മധുരം അകത്ത് ചെല്ലാതെയും ശരീരത്തെ സംരക്ഷിക്കും. മുമ്പ് പറഞ്ഞ പോലെ പൊട്ടാസ്യം, മഗ്ന്ഷ്യം, അയണ്, ഫൈബര് എന്നിവയാല് ഈന്തപ്പഴം സമ്പുഷ്ടമാണെന്നതിനാല് വയറിന്റെ ആരോഗ്യത്തിന് മികച്ച ഓപ്ഷനാണത്. അതേസമയം ഡാര്ക്ക് ചോക്ലേറ്റിലും അയണും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഒപ്പം കോപ്പറും. പക്ഷേ ആന്റി ഓക്സിഡന്സാല് സമ്പുഷ്ടമാണെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇത് ഹൃദയത്തിന് ഏറ്റവും മികച്ചതാണ്. ചോക്ലേറ്റിന് നമ്മുടെ മൂഡ് തന്നെ മാറ്റം കഴിയുമെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ഹൃദയാരോഗ്യത്തിന് മികച്ചതായതിനാല് ആരോഗ്യവിദഗ്ദര് ഡാര്ക്ക് ചോക്ലേറ്റിനെയാണ് കൂടുതലും പിന്തുണയ്ക്കുന്നത്. അതേസമയം നാരുകളാല് സമ്പുഷ്ടമായതിനാലും ധാതുക്കളാല് സമ്പുഷ്ടമായതിനാലും വയറിന് മികച്ചതാണ് ഈന്തപ്പഴം. എന്നിരുന്നാലും രക്തത്തിലെ പഞ്ചസാരയുടെ അളവും മധുരം വീണ്ടും കഴിക്കാനുള്ള പ്രവണത വര്ധിപ്പിക്കുന്നതിനാലും ഒന്നു ശ്രദ്ധിക്കേണ്ടി വരും. ഓര്ക്കേണ്ട കാര്യം എന്തും ആവശ്യത്തിന് മാത്രം കഴിക്കുക എന്നതാണ്. രണ്ടും ആരോഗ്യത്തിന് മികച്ചതാണെന്നതില് തര്ക്കമില്ലതാനും.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല് മെഡിക്കല് നിര്ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്ക്കും ആശങ്കകള്ക്കും ഡോക്ടര്മാരുടെ മാര്ഗനിര്ദേശം തേടുക)Content Highlights: Dark Chocolates or Dates, which is healthier?