തൈറോയ്ഡും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശരീരത്തിന്റെ എനര്‍ജി മാനേജര്‍മാരാണ് തൈറോയ്ഡ് ഹോര്‍മോണുകളും ഇന്‍സുലിനും.

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, 11ല്‍ ഒരാള്‍ക്ക് പ്രമേഹവും. എന്നാല്‍ ഈ രണ്ട് ആരോഗ്യപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമോ? ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഇവരുടെ തൈ്‌റോയ്ഡ് ഗ്രന്ഥികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.

ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന് തൈയ്‌റോയ്ഡ് ഗ്രന്ഥികളാണ്. ശരീരത്തിന്റെ എനര്‍ജി മാനേജര്‍മാരാണ് തൈറോയ്ഡ് ഹോര്‍മോണുകളും ഇന്‍സുലിനും. ശരീരം ഊര്‍ജത്തെ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് തൈറോയ്ഡ് ഗ്രന്ഥികള്‍ സഹായിക്കുക.

അതേസമയം, രക്തത്തിലെ പഞ്ചസാര ലെവല്‍ ക്രമീകരിക്കാന്‍ ഇന്‍സുലിനും സഹായിക്കും. രണ്ടുംചേര്‍ന്ന് ശരീരത്തിന്റെ മെറ്റബോളിസം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കും. അതിനാല്‍ തൈറോയ്ഡ് ഫങ്ഷന്‍ എപ്പോഴെങ്കിലും തടസ്സപ്പെടുകയാണെങ്കില്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനെ ബാധിക്കും. നേരെ തിരിച്ചും സംഭവിക്കും.

ആരോഗ്യപ്രദമായ ഡയറ്റ്, നിത്യേനയുള്ള വ്യായാമം, കൃത്യമായ സമയത്ത് മരുന്ന് ഉപയോഗിക്കുക എന്നിവയെല്ലാം മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. അതുപോലെ റെഗുലറായി തൈറോയ്ഡ്, ഷുഗര്‍ ലെവര്‍ പരിശോധനകള്‍ നടത്തുകയും വേണം.

Content Highlights: Diabetes and the thyroid: What is the connection?

To advertise here,contact us