പിസിഒഡി കൊണ്ട് ബുദ്ധിമുട്ടുകയാണോ; ഈ പാനീയം ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

നമ്മുടെയൊക്കെ അടുക്കളയില്‍ സാധാരണയായി ഉണ്ടാകുന്ന ചില സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് ഉണ്ടാക്കാവുന്ന പാനീയമാണ് ഇത്

ഇന്നത്തെ കാലത്ത് ഭൂരിഭാഗം സ്ത്രീകളിലും കണ്ടുവരുന്ന ഹോര്‍മോണ്‍ സംബന്ധമായ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അഥവ പിസിഒഡി. ശരീരത്തില്‍ ഹോര്‍മോണ്‍ വ്യത്യാനത്തിലൂടെ ക്രമരഹിതമായ ആര്‍ത്തവം, ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസം, മുഖക്കുരു, പ്രത്യുല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. വൈദ്യചികിത്സ തേടേണ്ട രോഗമാണ് പിസിഒഡി. എന്നാല്‍ പിസിഒഡി ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പാനീയം പരിചയപ്പെടാം.

അടുക്കളയില്‍ സാധാരണയായി ഉണ്ടാകുന്ന ചില സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് ഉണ്ടാക്കാവുന്ന പാനീയമാണ് ഇത്. ജീരകം, ചുക്ക് പൊടി, നെയ്യ്, മല്ലി തുടങ്ങിയവ ഉപയോഗിച്ച് പാനീയം ഉണ്ടാക്കാം. ഈ പാനീയം ശരീരത്തില്‍ ഉണ്ടാകുന്ന മുഴകള്‍ വീക്കം എന്നിവ കുറയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതെല്ലാം ചേര്‍ന്ന പാനീയം ഗര്‍ഭാശയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും, പിസിഒഡി ലക്ഷണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

മല്ലി, ജീരകം, നെയ്യ്, ചുക്ക് പൊടി തുടങ്ങിയവ ശരീരത്തിലെ ഹോര്‍മോണിനെ സന്തുലിതമാക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീരകം- പിസിഒഡി മൂലം അസന്തുലിതമാകുന്ന ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും ജീരകം സഹായിക്കുന്നു.

മല്ലി- ദഹന പ്രക്രിയയെ സുഖമമാക്കുകയും, മെറ്റബോളിസം നന്നായി നടക്കുന്നതിനും മല്ലി സഹായിക്കുന്നത്.

ഇഞ്ചി- ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന വേദനകളും, ബ്ലീഡിങും ഒരു പരിധി വരെ കുറയ്ക്കാന്‍ ഇഞ്ചി ഗുണം ചെയ്യുന്നു.

നെയ്യ്- ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ സഹായിക്കുകയും, അവശ്യ പോഷണങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും, പ്രത്യുല്‍പ്പാദന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദാര്‍ത്ഥമാണ് നെയ്യ്.

പാനീയം ഉണ്ടാക്കുന്നതെങ്ങനെ?

ഒരു പാനില്‍ അര ടീസ്പൂണ്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ ചുക്ക് പൊടി, അര ടീസ്പൂണ്‍ മല്ലി, ജീരകം എന്നിവ ചേര്‍ക്കുക. തവിട്ട് നിറമാകുന്നത് വരെ ഇവ വറുക്കുക. ശേഷം ഒരു കപ്പ് വെള്ളം ഈ മിശ്രിതത്തില്‍ ഒഴിച്ച് വെള്ളം പകുതിയാകുന്നത് വരെ തിളപ്പിക്കുക. ഇത് വെറും വയറ്റില്‍ ദിവസത്തില്‍ ഒരു നേരം കുടിക്കുന്നത് പിസിഒഡി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

(പിസിഒഡിയാല്‍ ബുദ്ധിമുട്ടുന്നവര്‍ സ്വയ ചികിത്സയ്ക്ക് മുതിരരുത്. നിര്‍ബന്ധമായും ഒരു ഡോക്ടറുടെ സേവനം തേടുക.)

Content Highlight; This Drink May Help Reduce PCOD Symptoms

To advertise here,contact us