ജീവിതശൈലി രോഗങ്ങളുടെ തോത് വര്‍ധിച്ചു വരുന്ന കാലഘത്തട്ടിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇഷ ഫൗണ്ടേഷന് സ്ഥാപകനായ സദ്ഗുരു പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.
നമ്മള് കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടാവണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിശപ്പിനും എനര്ജിക്കുമെന്നതിലുപരി ആരോഗ്യത്തിനു വേണ്ടിയയും കൂടെ ആയിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. മറ്റൊരു പ്രധാന കാര്യം ഭക്ഷണം നന്നായി ചവച്ചു കഴിക്കുക എന്നതാണ്. പോഷകങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കും.
കൂടാതെ ഭക്ഷണം കഴിക്കുന്ന സമയത്തിന് ഇടവേള കൊടുത്തു വേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണ ക്രമത്തില്‍ കുറഞ്ഞത് അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ഇടവേള വേണമെന്നാണ് സദ്ഗുരു നിര്‍ദേശിക്കുന്നത്. മനുഷ്യശരീരം ദീര്‍ഘനേരം ഭക്ഷണമില്ലാതെ കഴിയാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇടയ്ക്കിടെയുള്ള ഉപവാസം ശരീരത്തിന് വിഷവിമുക്തമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഒരു സ്വാഭാവിക അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വേവിക്കേണ്ട ഭക്ഷണം വേവിച്ചു തന്നെ കഴിക്കണം. വേവിച്ചതും അസംസ്കൃതവുമായ ഭക്ഷണങ്ങള്‍ സന്തുലിതമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Content Highlights: sadhgurus tips to healthy eating