കാപ്പിയില്‍ ഒരു സ്പൂണ്‍ നെയ്യ്; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മലൈക്ക അറോറ

താരം തന്റെ ഫിറ്റ്‌നസ് സീക്രട്ടിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നതാണ് വൈറലാകുന്നത്

ഫിറ്റ്‌നസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബോളിവുഡ് താരമാണ് മലൈക്ക അറോറ. ഇപ്പോളിതാ താരം തന്റെ ഫിറ്റ്‌നസ് സീക്രട്ടിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നതാണ് വൈറലാകുന്നത്. രാവിലെ കുടിക്കുന്ന കാപ്പിയില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കാറുണ്ടെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് താരം പറയുന്നു.

സാച്ചുറേറ്റഡ് കൊഴുപ്പ് നെയ്യില്‍ അടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ ഉദര ആരോഗ്യത്തിന് നെയ്യ് മികച്ച ഓപ്ഷനാണെന്ന് ആരോഗ്യ വിദഗ്ദരും പറയുന്നു. ദഹന എന്‍സൈമുകളെയും ഗ്യാസ്ട്രിക് ആസിഡും പുറപ്പെടുവിക്കാന്‍ ഒരു ടീസ്പൂണ്‍ നെയ്യ്ക്ക് കഴിയും. മാത്രമല്ല നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം സുഖമമാക്കും. മാത്രമല്ല, ഇതിന് ആന്റി-ഇഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ, കുടല്‍ ആവരണത്തെയും ഗട്ട് മൈക്രോബയോമിനെയും സംരക്ഷിക്കുന്നു. കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ അവ ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടം കൂടിയാണ്.

നെയ്യില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവ കൊഴുപ്പായി സംഭരിക്കുന്നതിനു പകരം വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ഊര്‍ജ്ജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് വിശ്രമിക്കുമ്പോള്‍ പോലും ഉയര്‍ന്ന കലോറി കത്തിക്കാന്‍ ഇടയാക്കും. നെയ്യിലെ കൊഴുപ്പ് ശരീരത്തെ കൊഴുപ്പിനെ പ്രാഥമിക ഊര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. കീറ്റോസിസ് എന്ന അവസ്ഥയാണ്. ഇത് കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നെയ്യില്‍ അടങ്ങിയ പൂരിത കൊഴുപ്പ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

Content Highlights: malaika arora fitness secret

To advertise here,contact us