പേശിവേദനയും കൈകാലുകളില്‍ മരവിപ്പും ഉറക്കപ്രശ്‌നങ്ങളുമുണ്ടോ? കാരണം ഇതാണ്

ശരീരം ആരോഗ്യത്തോടെയിരിക്കാന്‍ ചില ധാതുക്കള്‍ അത്യാവശ്യമാണ്. അവയുടെ കുറവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

നമ്മുടെ ശരീരം ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. പേശികളുടെ പ്രവര്‍ത്തനം, പ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍, നാഡീ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു, അസ്ഥികളുടെ ശക്തി, ഹൃദയത്തെ സ്ഥിരമായി നിലനിര്‍ത്തല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തല്‍ എന്നിവയ്‌ക്കെല്ലാം ഈ ധാതു സഹായിക്കുന്നു

പ്രമേഹം, വൃക്കരോഗം പോലുള്ള ആരോഗ്യ അവസ്ഥകള്‍, ദുര്‍ബലമായ ദഹനവ്യവസ്ഥ, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, അമിതമായ മദ്യപാനം, സമ്മര്‍ദം, വാര്‍ദ്ധക്യം, മോശം ഭക്ഷണക്രമം ഇവയെല്ലാം മഗ്നീഷ്യത്തിന്റെ കുറവുണ്ടാകാന്‍ കാരണം.

മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങള്‍

പേശിവേദനപേശിവേദന മസില്‍ പിടുത്തം എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്ന്. മഗ്നീഷ്യം പേശികളുടെ സങ്കോചത്തിന് ശേഷം അവയെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കില്‍ പേശികള്‍ ഇറുകുകയും എളുപ്പത്തില്‍ ചുരുങ്ങുകയും ചെയ്യും. പ്രത്യേകിച്ച് രാത്രികളില്‍ കാലില്‍ മസില്‍ കയറുകയും മറ്റും ചെയ്യാറുണ്ട്.

ബലഹീനതനമുക്ക് എല്ലാവര്‍ക്കും ക്ഷീണം തോന്നാറുണ്ട്. പതിവ് ക്ഷീണം ഒരു പ്രശ്‌നം അല്ലെങ്കിലും അസാധാരണമായ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നത് മഗ്നീഷ്യം കുറവിന്റെ ലക്ഷണമാണ്. ഊര്‍ജ ഉത്പാദനത്തില്‍ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍ ശരീരം ആവശ്യത്തിന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ പാടുപെടുന്നു. ഇത് വിശ്രമത്തിന് ശേഷവും നിരന്തരമായ ക്ഷീണത്തിലേക്ക് നയിക്കും.

മരവിപ്പ്ചില ആളുകള്‍ക്ക് കൈയ്യിലും കാലിലും മരവിപ്പ് അനുഭവപ്പെടാറുണ്ട്. മഗ്നീഷ്യം നാഡികള്‍ക്ക് സിഗ്നലുകള്‍ ശരിയായി അയക്കാന്‍ സഹായിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. മഗ്നീഷ്യത്തിന്റെ അഭാവം നാഡികള്‍ക്ക് അസ്വസ്ഥതയോ കേടുപാടുകളോ ഉണ്ടാക്കുകയും മരവിപ്പിന് കാരണമാകുകയും ചെയ്യും. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍മഗ്നീഷ്യം മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ വര്‍ധിപ്പിക്കുന്നു. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ കാണുകയോ, ഉത്കണ്ഠ അനുഭവപ്പെടുകയോ ചെയ്താല്‍ മഗ്നീഷ്യത്തിന്റെ കുറവായിരിക്കാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്മഗ്നീഷ്യം നിങ്ങളുടെ ഹൃദയതാളം സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു. ഈ ലക്ഷണം കൂടുതലാണെങ്കില്‍ ഉടനടി പരിശോധന നടത്തേണ്ടതാണ്.

വിശപ്പില്ലായ്മവിശപ്പില്ലായ്മ, പെട്ടെന്ന് വയറ് നിറയുന്നത്, അല്ലെങ്കില്‍ ഓക്കാനം എന്നിവയും മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ദഹന സംബന്ധമായ പ്രശ്‌നങ്ങളാണെന്ന് തോന്നി ഈ ലക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്.

ഉറക്ക പ്രശ്‌നങ്ങള്‍മഗ്നീഷ്യം നാഡീ വ്യവസ്ഥയേയും പേശികളെയും വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇത് നല്ല ഉറക്കം നല്‍കുന്നു. നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മഗ്നീഷ്യത്തിന്റെ കുറവ് ഒരു കാരണമായിരിക്കാം.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

  • ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുക,
  • ചീര, മുരിങ്ങ മറ്റ് പച്ച ഇലക്കറികള്‍
  • ബദാം, കശുവണ്ടി, നിലക്കടല തുടങ്ങിയ നട്ട്‌സുകള്‍
  • മത്തങ്ങ, ചിയ, പയറുവര്‍ഗ്ഗങ്ങള്‍ വിത്തുകള്‍
  • തവിട്ട് അരി, ഓട്ട്‌സ് തുടങ്ങിയ ധാന്യങ്ങള്‍
  • മിതമായ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ്

( ആരോഗ്യ സംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യ സഹായം തേടേണ്ടതാണ്. )

To advertise here,contact us