ഉയരം കുറവുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടാണോ ?

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഉയരം കുറഞ്ഞ ആളുകള്‍ അറിയാന്‍

ശരീരഭാരം കൂടി കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോഗ്യം വീണ്ടെടുക്കേണ്ട സമയമായി എന്ന് തോന്നുമ്പോഴായിരിക്കും പലരും വ്യായാമവും ഭക്ഷണകാര്യത്തില്‍ നിയന്ത്രണവും ഒക്കെ ആരംഭിക്കുന്നത്. എന്നാല്‍ ചില ആളുകള്‍ എത്ര വ്യായാമം ചെയ്താലും വണ്ണം കുറയുന്നില്ല എന്ന പ്രശ്‌നം നേരിടുന്നവരാണ്. ഉയരം കുറഞ്ഞ ആളുകള്‍ക്ക് വണ്ണം കുറയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചിലര്‍ പറയാറുണ്ട്, ഈ പറയുന്നതില്‍ അല്‍പ്പം വാസ്തവമുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്താണ് കാരണം ?

നിങ്ങള്‍ ഉയരം കുറഞ്ഞവരാണെങ്കില്‍, നിങ്ങളുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ഉയരമുള്ള ഒരാളേക്കാള്‍ കുറച്ച് കലോറി മാത്രമേ ആവശ്യമുള്ളൂ. കാരണം, ഒരു ചെറിയ ശരീരത്തിന് നിലനിര്‍ത്താന്‍ കുറഞ്ഞ പിണ്ഡമേ ഉള്ളൂ. നിങ്ങളുടെ മെറ്റബോളിക് റേറ്റ് (BMR) - അതായത് നിങ്ങളുടെ ശരീരം വിശ്രമവേളയില്‍ കത്തിക്കുന്ന കലോറിയുടെ അളവ് കുറവായിരിക്കും. അതിനാല്‍ ഉയരമുള്ള ഒരാള്‍ ഒരു ദിവസം 2,200 കലോറിയില്‍ ഭാരം നിലനിര്‍ത്തുന്നുണ്ടെങ്കില്‍, ഉയരം കുറഞ്ഞ ഒരാള്‍ക്ക് 1,600 അല്ലെങ്കില്‍ 1,700 കലോറി മാത്രമേ ആവശ്യമുള്ളൂ.

മറ്റൊരു വെല്ലുവിളി വ്യായാമത്തിന്റെ കാര്യത്തിലാണ്. ഉയരം കുറഞ്ഞ ആളുകള്‍ക്ക് പലപ്പോഴും വ്യായാമത്തില്‍ കുറഞ്ഞ കലോറിയാണ് കത്തിക്കുന്നത്. ഇത് ശരീരഭാരക്കുറവ് കാരണം മാത്രമാണ്. 5'9' ഉയരമുള്ള ഒരാളൊടൊപ്പം ജോഗിംഗ് നടത്തുന്ന 5'1' ഉയരമുള്ള ഒരാളും അത്രയും കഠിനാധ്വാനം ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഉയരമുള്ളയാള്‍ അതേ സമയം കൊണ്ട് കൂടുതല്‍ കലോറി കത്തിച്ചുകളയാന്‍ സാധിക്കും.

ഉയരം കുറഞ്ഞവര്‍ ശരീരഭാരം കുറയ്ക്കാന്‍ എന്ത് ചെയ്യണം ?

1 വ്യായാമംനിങ്ങള്‍ ഉയരം കുറഞ്ഞ ആളാണെങ്കില്‍ ഭാരമുയര്‍ത്തല്‍, ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ അല്ലെങ്കില്‍ റെസിസ്റ്റന്‍സ് ബാന്‍ഡ് പരിശീലനം എന്നിവ ചെയ്യുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീരത്തിന് മെലിഞ്ഞ ലുക്ക് നല്‍കാനും സഹായിക്കും.

2 ഭക്ഷണംപൊക്കം കുറഞ്ഞ ആളുകള്‍ പലപ്പോഴും കുറച്ച് ഭക്ഷണം കഴിക്കണം എന്നാണ് പറയുന്നത്. പക്ഷേ നിങ്ങളുടെ വിശപ്പ് കുറയണമെന്നില്ല. അതുകൊണ്ട് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ പോലുള്ളവ) ലീന്‍ പ്രോട്ടീനുകള്‍ (മുട്ട, ചിക്കന്‍, ടോഫു, മത്സ്യം പോലുള്ളവ) എന്നിവ കഴിക്കുക. ഈ ഭക്ഷണങ്ങള്‍ കലോറി അമിതമായി ഉപയോഗിക്കാതെ നിങ്ങളുടെ വയറ് നിറയ്ക്കാന്‍ സഹായിക്കുന്നു.

മറ്റൊരു പ്രധാന കാര്യം കൊഴുപ്പിനെ ഭയപ്പെടേണ്ടതില്ല എന്നതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ (അവോക്കാഡോ, നട്‌സ്, ഒലിവ് ഓയില്‍) ഇവയൊക്കെ നിങ്ങളെ കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു. അതിനാല്‍ ഭക്ഷണത്തില്‍ ഇവയും ഇടകലര്‍ത്തുക. നൃത്തം, നടത്തം, ഭാരം ഉയര്‍ത്തല്‍, യോഗ, ഇങ്ങനെ എന്ത് തരം വ്യായാമവും നിങ്ങള്‍ക്ക് ചെയ്യാം. നല്ല ഒരു ഡയറ്റീഷ്യനെ കണ്ട് നിങ്ങളുടെ ആവശ്യങ്ങള്‍ സംസാരിക്കുക.

Content Highlights :Is it difficult for short people to lose weight?Things short people who want to lose weight should know

To advertise here,contact us