കാന്സര് സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തേ കണ്ടെത്താനായാല് ഒരു പരിധി വരെ ചികിത്സിച്ച് ഭേദപ്പെടുത്താന് സാധിക്കുന്ന തലത്തിലേക്ക് വൈദ്യശാസ്ത്രവും വളര്ന്നുകഴിഞ്ഞു. ബയോപ്സി ചെയ്യാനുള്ള പേടിയും ആകുലതകളും കാരണം നീട്ടിക്കൊണ്ട് പോകുന്നതാണ് പലപ്പോഴും രോഗനിര്ണയം വൈകുന്നതിനുള്ള കാരണം. എന്നാലിപ്പോള് ലിക്വിഡ് ബയോപ്സിയിലൂടെ രോഗനിര്ണയം നടത്താന് കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ലളിതമായ രക്തപരിശോധനയിലൂടെ രോഗനിര്ണയം നടത്താന് കഴിയുമെന്നും, ഇതിലൂടെ ചികിത്സയ്ക്കുള്ള സാധ്യതകള് വര്ധിക്കുമെന്നും പഠനങ്ങള് പറയുന്നു. രോഗനിര്ണയം നടത്താനുള്ള കാലതാമസം പലപ്പോഴും കാന്സര് രോഗികള്ക്ക് വില്ലനാകാറുണ്ട്. 'നാലാം സ്റ്റേജിലാണ് അറിഞ്ഞത്, മുന്നേ അറിഞ്ഞിരുന്നെങ്കില് കുറച്ച് കൂടെ ഫലപ്രദമായ ചികിത്സ നല്കാമായിരുന്നു' എന്ന വാക്കുകള് എപ്പോഴെങ്കിലുമൊക്കെ നമ്മള് കേട്ടിട്ടുണ്ടാവും. ഈ പ്രശ്നത്തിന് ലിക്വിഡ് ബയോപ്സിയിലൂടെ പരിഹാരം കാണാന് കഴിയുമെന്ന് വിദഗ്ധര് പറയുന്നു.
എന്താണ് ലിക്വിഡ് ബയോപ്സി
കാലങ്ങളായി കാന്സര് രോഗനിര്ണയം നടത്തുന്നത് ബയോപ്സി എന്ന പരിശോധ പ്രക്രിയയിലൂടെയാണ്. കാന്സര് ബാധിച്ചു എന്ന് സംശയം തോന്നുന്ന മുഴയില് നിന്നോ തടിപ്പില് നിന്നോ കോശങ്ങളെ ശസ്ത്രക്രിയ വഴിയോ, മറ്റേതെങ്കിലും മാര്ഗത്തിലൂടെയോ ശേഖരിക്കുന്നു. ഇതിനെ ടിഷ്യു ബയോപ്സി എന്നാണ് പറയുക. പല സാഹചര്യങ്ങളിലും ബയോപ്സിക്കായി സാംപിള് സ്വീകരിക്കുന്നത് അല്പം വേദനയുണ്ടാക്കാറുണ്ട്. അനസ്തേഷ്യ പോലും നല്കി സാമ്പിളുകള് ശേഖരിക്കേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്.
എന്നാല്, ഈ രീതി അപേക്ഷിച്ച് ലിക്വിഡ് ബയോപ്സി എളുപ്പത്തില് ചെയ്യാന് സാധിക്കും. രക്തത്തിന്റെ സാമ്പിള് പരിശോധനയിലൂടെ രോഗനിര്ണയം നടത്തുന്നതിനെയാണ് ലിക്വിഡ് ബയോപ്സി എന്ന് പറയുന്നത്. ശരീരത്തില് കാന്സര് കോശങ്ങള് ഉണ്ടോ, ഒരു തവണ വന്ന് ചികിത്സിച്ച് ഭേദമായരെ വീണ്ടും രോഗം പിടികൂടുന്നുണ്ടോ, ശരീരത്തില് ഏതെങ്കിലും തരത്തില് കാന്സറിനുള്ള സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങള് ലിക്വിഡ് ബയോപ്സിയിലൂടെ മനസിലാക്കാം. കാന്സര് ചികിത്സാരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ലിക്വിഡ് ബയോപ്സി
Content Highlights: Liquid Biopsy: A Simple Blood Test for Cancer Detection