ലോകത്ത് ഏറ്റവും അധികം ആളുകള് മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്ന്നാണ്. ജീവിത ശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗം വര്ധിക്കാന് കാരണമായിട്ടുണ്ട്. സൈലന്റ് ഹാര്ട്ട് അറ്റാക്ക് അഥവാ സൈലന്റ് മയോ കാര്ഡിയല് ഇന്ഫ്രാക്ഷന് മൂലമുള്ള മരണങ്ങളും വര്ദ്ധിച്ചുവരുന്നുണ്ട്. ഹൃദയ ധമനിയായ കൊറോണറി ആര്ട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
തല്ഫലമായി ഹൃദയ പേശികള്ക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാക്കാതെ ഹൃദയം പ്രവര്ത്തനരഹിതമാകുന്നു. ഹൃദയാഘാത സമയത്ത് വിയര്പ്പ്, ഓക്കാനം എന്നിവയ്ക്കൊപ്പം നെഞ്ചിലെ വേദനയോ ഭാരമോ ഉളളതായി രോഗികള് പറയാറുണ്ട്. എന്നാല് രോഗിക്ക് ഈ ലക്ഷണങ്ങളൊന്നും അനുഭവപ്പെടാതെ സംഭവിക്കുന്ന ഒന്നാണ് സൈലന്റ് അറ്റാക്ക്.
കൊറോണറി ധമനികളിലെ തടസ്സം ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുമ്പോള് സംഭവിക്കുന്നതാണ് ഹൃദയാഘാതം അഥവാ മയോകാര്ഡിയല് ഇന്ഫ്രാക്ഷന്.
നിശബ്ദ ഹൃദയാഘാതത്തിന്റെ അറിയപ്പെടാത്ത ലക്ഷണങ്ങളെ പലരും അത്ര കാര്യമാക്കി എടുക്കാറില്ല. പേശി വേദന, ദഹനക്കേട്, ഓക്കാനം, അല്ലെങ്കില് പനി ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. നേരിയ തോതില് വരുന്ന ലക്ഷണങ്ങള് ആയതിനാല് ആരും ഇത് അത്ര കാര്യമായി എടുക്കാറില്ല. ഇത്തരം ലക്ഷണങ്ങളൊന്നും മുന്കൂട്ടി കണ്ടെത്താനുളള പരിശോധനകളൊന്നും നിലവില് ഇല്ല. മേല്പ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല് അപകടത്തിനെതിരെ മുന്കരുതല് എടുക്കാന് സാധിക്കും.( ആരോഗ്യസംബന്ധമായ സംശയങ്ങള്ക്ക് എപ്പോഴും വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതാണ്)
Content Highlights :A silent attack that can happen to anyone... This is how danger comes