വൃക്കകളെ ദോഷകരമായി ബാധിക്കുന്ന വിറ്റാമിന്‍ സപ്ലിമെന്റുകള്‍

സപ്ലിമെന്റുകള്‍ക്ക് വിറ്റാമിനുകളും ധാതുക്കളും നല്‍കാന്‍ കഴിയുമെങ്കിലും ചിലത് ദോഷം വരുത്തിയേക്കാം

ശരീരത്തിന്റെ ആരോഗ്യത്തിന് ശരിയായ പോഷകങ്ങള്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. പലര്‍ക്കും ഭക്ഷണത്തില്‍ നിന്ന് ആവശ്യ പോഷകങ്ങള്‍ ലഭിക്കാത്തതിനാലോ, മോശം ഭക്ഷണക്രമം കാരണമോ അവര്‍ക്ക് സപ്ലിമെന്റുകള്‍ കഴിക്കേണ്ടിവരുന്നു. സപ്ലിമെന്റുകള്‍ക്ക് അവശ്യ വിറ്റാമിനുകളും ധാതുക്കളും നല്‍കാന്‍ കഴിയുമെങ്കിലും ചിലത് നിശബ്ദമായി ശരീരത്തിന് ദോഷം വരുത്തിയേക്കാം. വൃക്കകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന അഞ്ച് സാധാരാണ സപ്ലിമെന്റുകളുടെ ലിസ്റ്റ് ഇതാ…

വിറ്റാമിന്‍ സിവിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷിക്കും കൊളാജന്‍ ഉത്പാദനത്തിനും അത്യാവശ്യമാണെങ്കിലും ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി കഴിക്കുന്നത് അപകടമാണ്( പ്രതിദിനം 2,000 മില്ലി ലിറ്റര്‍ കൂടുതല്‍) നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കും. ഈ വിറ്റാമിന്റെ ഉയര്‍ന്ന അളവ് ഓക്‌സലേറ്റ് പരലുകള്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഈ പരലുകള്‍ വൃക്കകളില്‍ അടിഞ്ഞുകൂടുന്നതിനും വൃക്കകളില്‍ പരലുകള്‍ അടിഞ്ഞുകൂടുന്നതിനും വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിലേക്കും നയിച്ചേക്കാം. 2013 ല്‍ നടത്തിയ പഠനത്തില്‍ അസ്‌കോര്‍ബിക് ആസിഡ് സപ്ലിമെന്റുകള്‍ പുരുഷന്മാരില്‍ വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ടിരിക്കുന്നത് കണ്ടെത്തി.

വിറ്റാമിന്‍ ഡിഅസ്ഥികളുടെ ആരോഗ്യത്തിന് നിര്‍ണായകമായ വിറ്റാമിന്‍ ഡി ഒരു ആവശ്യ പോഷകമാണ്. എന്നിരുന്നാലും അമിതമായി കഴിക്കുന്നത് രക്തത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നതിന് (ഹൈപ്പര്‍ കാല്‍സീമിയ)കാരണമാകും. ഉയര്‍ന്ന കാല്‍സ്യത്തിന്റെ അളവ് വൃക്കകളില്‍ കാല്‍സിഫിക്കേഷന് കാരണമാകും. ഇത് ടിഷ്യൂകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യും. ഉയര്‍ന്ന അളവിലുള്ള സപ്ലിമെന്റുകള്‍ ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളുമായോ അധികം മള്‍ട്ടി വിറ്റാമിനുകളുമായോ സംയോജിപ്പിക്കുന്നത് അമിത ഉപയോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

ക്രിയാറ്റിന്‍ജിമ്മില്‍ പോകുന്നവരും ഫിറ്റ്‌നസ് പ്രേമികളും പേശികളുടെ വളര്‍ച്ചയും അത്‌ലറ്റിക് പ്രകടനവും വര്‍ധിപ്പിക്കുന്നതിന് പലപ്പോഴും ക്രിയാറ്റിന്‍ സപ്ലിമെന്റുകള്‍ കഴിക്കാറുണ്ട്. എന്നാലും ഉയര്‍ന്ന അളവില്‍ കഴിക്കുമ്പോള്‍ ഈ സപ്ലിമെന്റുകള്‍ വൃക്കകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. കാരണം വൃക്കകള്‍ ഫില്‍റ്റര്‍ ചെയ്യേണ്ട ഒരു മാലിന്യ ഉത്പന്നമായ ക്രിയാറ്റിനില്‍ വര്‍ദ്ധിപ്പിക്കുകയും ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ വഷളാക്കുകയും ചെയ്യും. ക്രിയാറ്റിന്‍ പൊതുവേ ആരോഗ്യമുളള വ്യക്തികള്‍ക്ക് സുരക്ഷിതമാണെങ്കിലും നിര്‍ജലീകരണം അല്ലെങ്കില്‍ നിരീക്ഷണമില്ലാതെ ദീര്‍ഘനേരം ഉപയോഗിക്കുന്നത് വൃക്ക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം.

ഹെര്‍ബല്‍ സപ്ലിമെന്റുകള്‍പലപ്പോളഴും 'സ്വാഭാവിക' സപ്ലിമെന്റുകള്‍ ഇഷ്ടപ്പെടുന്ന വ്യക്തികള്‍ ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ ഇഷ്ടപ്പെടുന്നു. ശരീരഭാരം കുറയ്ക്കല്‍ അല്ലെങ്കില്‍ ഡീടോക്‌സിക് ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന അരിസ്റ്റോലോചിയ പോലുളള സപ്ലിമെന്റുകളും ലൈക്കോറൈസ് റൂട്ട് വൃക്കകള്‍ക്ക് വിഷാംശം ഉണ്ടാക്കാം. നിങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാന വൃക്ക രോഗമുണ്ടെങ്കില്‍ ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കണമെന്ന് നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

പ്രോട്ടീന്‍ സപ്ലിമെന്റുകള്‍

പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നാണ് പറയപ്പെടുന്നത്. ഇത് ആളുകള്‍ക്ക് ഗുണം ചെയ്യുമെങ്കിലും ഇത് ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കും. ഫിറ്റ്‌നസ് പ്രേമികള്‍ക്ക് പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒരു പ്രധാന ഘടകമാണ്. എന്നിരുന്നാലും അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് അമിത ഭാരം നല്‍കും. ഉയര്‍ന്ന പ്രോട്ടീന്‍ വൃക്കകള്‍ക്ക് അധിക നൈട്രജന്‍ പുറംതള്ളാന്‍ സഹായിക്കുന്നു. ഇത് വൃക്കകളുടെ പ്രവര്‍ത്തനം ദുര്‍ബലമാകുന്നതുവരെ ബുദ്ധിമുട്ടിക്കും. ഏതെങ്കിലും സപ്ലിമെന്റുകള്‍ സ്വയം തിരഞ്ഞെടുത്ത് കഴിക്കരുത് . ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാന്‍ പാടുളളൂ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അല്ലെങ്കില്‍ പാരമ്പര്യമായി വൃക്കരോഗമുളളവര്‍ ഇവരൊക്കെ തീര്‍ച്ചയായും ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാന്‍ പാടുളളൂ.

Content Highlights :While supplements can provide essential vitamins and minerals, some may silently harm the body

To advertise here,contact us