പുതിയ കാലത്ത് ഏറ്റവും ഹിറ്റായ ഡയറ്റിങുകളിൽ ഒന്നാണ് ഇൻർമിറ്റന്റ് ഫാസ്റ്റിങ് ഡയറ്റ്. ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്താതെ ഭക്ഷണം കഴിക്കുന്ന സമയക്രമത്തിൽ വരുത്തുന്ന ഈ മാറ്റം ജനപ്രിയ ഡയറ്റിങ് രീതികളിൽ ഒന്നാണ്. സാധാരണയായി 16:8 (16 മണിക്കൂർ ഉപവാസം, 8 മണിക്കൂർ ഭക്ഷണ സമയം) 5:2 (അഞ്ച് ദിവസത്തേക്ക് സാധാരണയായി ഭക്ഷണം കഴിക്കുക, തുടർച്ചയായി രണ്ട് ദിവസത്തേക്ക് കലോറി പരിമിതപ്പെടുത്തുക) എന്നിങ്ങനെ രണ്ട് ജനപ്രിയ രീതികളാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഡയറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവകൂടാതെ ഒന്നിടവിട്ട ദിവസത്തെ ഫാസ്റ്റിങും ജനപ്രിയരീതിയിൽ ഒന്നാണ്. കൊഴുപ്പ് കുറച്ചുകൊണ്ട് ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത്തരം രീതി സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. അതേസമയം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പുരുഷന്മാരുടെ ആരോഗ്യത്തിൽ വലിയ മാറ്റം ഉണ്ടാക്കാറുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്തൊക്കെ മാറ്റങ്ങളാണ് പുരുഷന്മാരിൽ ഉണ്ടാക്കുകയെന്ന് പരിശോധിക്കാം.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പുരുഷന്മാരിലെ ഹോർമോൺ സന്തുലിതാവസ്ഥയെ സഹായിക്കും. ശരീരത്തിന് ആവശ്യമായ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ട്. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് പേശികളുടെ വളർച്ച, ലൈംഗിക ഉത്തേജനം, മാനസികാവസ്ഥയുടെ സ്ഥിരത, ശരീരത്തിന്റെ എനർജി എന്നിവയെ സഹായിക്കും.
പേശി ബലവും മസിലും നഷ്ടമാവാതെ തന്നെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സഹായിക്കും. ഇതിലൂടെ ഊർജ്ജസ്വലമായി ഇരിക്കാനും സാധിക്കും.
ശരീരത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സഹായിക്കും. ഇതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും വയറിലെ അടിയുന്ന കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. ഇതിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെയും ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കുന്നതിലൂടെയും ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കും.
പുരുഷന്മാരിലെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സഹായിക്കും. ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തിൽ ഉണ്ടാവുന്ന ബ്ലോക്കിനുള്ള സാധ്യത കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യും.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന പ്രധാന പ്രോട്ടീനായ ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ ഉത്പാദനം ശരീരം വർദ്ധിപ്പിക്കുകയും ഇത പുരുഷന്മാരുടെ മാനസികാവസ്ഥയും ഓർമശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യും.
പുരുഷന്മാരിലെ അകാല വർദ്ധക്യത്തെ തടയാനും നിയന്ത്രിക്കാനും, ഇതികൂടാതെ ശരീരത്തിലെ നീർക്കെട്ടിനെ നിയന്ത്രിക്കാനും സഹായിക്കും. ഇതിലൂടെ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന സന്ധിവാതം, ഹൃദ്രോഗം, കാൻസർ എന്നിവയെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പ്രായമായ പുരുഷന്മാരുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായ പ്രോസ്റ്റേറ്റ് വലുതാകൽ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.Content Highlights: Men's Health Can Boost Intermittent Fasting here the details