ശ്രദ്ധിക്കുക... പനിയും തലവേദനയും എപ്പോഴും തള്ളിക്കളയരുത്

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ 'എന്‍സെഫലൈറ്റിസ് ' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ഗുരുതരമായതും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പടുന്നതുമായ രോഗമാണ് എന്‍സെഫലൈറ്റിസ്. തലവേദന, പനി തുടങ്ങിയ സാധാരണ രോഗലക്ഷണങ്ങള്‍ ഉളളതുകൊണ്ടുതന്നെ സാധാരണ അണുബാധയായി തെറ്റിദ്ധരിക്കപ്പെടാം. എന്‍സെഫലൈറ്റിസിനെ കുറിച്ച് മനസിലാക്കാന്‍ ലോകാരോഗ്യ സംഘടന ഒരു ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്.

നമ്മളെപ്പോഴും ആരോഗ്യത്തെയും രോഗങ്ങളെയും കുറിച്ചും സംസാരിക്കാറുണ്ട്. പ്രഷര്‍, ഷുഗര്‍, കാന്‍സര്‍ പോലെയുള്ള ഗുരുതര രോഗങ്ങളെ കുറിച്ച് പറയുമ്പോഴും അവഗണിക്കപ്പെട്ട് പോകുന്ന ചില രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നാണ് എന്‍സെഫലൈറ്റ്. ഒരോ വര്‍ഷത്തിലും ലോകമെമ്പാടുമായി ഏകദേശം 1 മുതല്‍ 1.5 ദശലക്ഷം ആളുകളെ ഈ രോഗം ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യ, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതലായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ എന്‍സെഫലൈറ്റിസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 100,000 ആളുകളില്‍ 16 കേസുകള്‍ എന്ന നിരക്കിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

Also Read:

Life Style
ബന്ധങ്ങളെ അസ്വസ്ഥമാക്കുന്ന 'ചാമിലിയനിംഗ്' എന്താണ്?

അപകടവശങ്ങള്‍

തലച്ചോറിലെ സജീവ കലകളിലുണ്ടാകുന്ന അണുബാധ മൂലമോ സ്വയം രോഗപ്രതിരോധ പ്രതികരണം മൂലമോ ഉണ്ടാകുന്ന വീക്കമാണ് എന്‍സെഫലൈറ്റിസ്. ഈ വീക്കം തലച്ചോറ് വീര്‍ക്കാന്‍ കാരണമാകുന്നു, ഇത് തലവേദന, കഴുത്തിലെ കാഠിന്യം, പ്രകാശത്തോടുള്ള സംവേദനക്ഷമത, മാനസിക ആശയക്കുഴപ്പം, അപസ്മാരം എന്നിവയ്ക്ക് കാരണമാകും.

എന്‍സെഫലൈറ്റിസ് ആശങ്കാജനകമാകുന്നത് എപ്പോള്‍

എന്‍സെഫലൈറ്റിസ് ആശങ്കാജനകമാകുന്നത് അതിന്റെ ലക്ഷണങ്ങള്‍ കൊണ്ടാണ്. ഇത് മറ്റ് സാധാരണ രോഗങ്ങളുമായി എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. തലവേദന, പനി മുതലായ പ്രാരംഭലക്ഷണങ്ങള്‍ പലപ്പോഴും സാധാരണ പനിയും അണുബാധകളും പോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ പെരുമാറ്റത്തലുളള മാറ്റങ്ങളും, കൂടുതല്‍ സമ്മർദ്ദം അനുഭവപ്പെടുന്നത് പോലുള്ള അവസ്ഥകളും എന്‍സെഫലൈറ്റിസ് മൂലമുണ്ടാകാം. രോഗനിര്‍ണയത്തിന് ആത്യന്തികമായി വൈദ്യ സഹായം ആവശ്യമാണ്.

Also Read:

Life Style
മനസ് സംഘര്‍ഷത്തിലാണോ? നെഗറ്റീവ് ചിന്തകള്‍ അകറ്റിനിര്‍ത്തണോ? വഴിയുണ്ട്

അണുബാധയ്ക്ക് കാരണം

എന്‍സെഫലൈറ്റിസ് ഒരു പകര്‍ച്ചവ്യാധിയാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം വൈറല്‍ അണുബാധയാണ്. വൈറസിന്റെ കാറ്റഗറി പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. യുകെയില്‍ ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് (HSV) ആണ് പ്രധാന കാരണം. എന്‍സെഫലൈറ്റിസിന് നേരത്തെയുള്ള കണ്ടെത്തല്‍ വളരെ പ്രധാനമാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 24-28 മണിക്കൂറിനുളളില്‍ ആന്റിവൈറല്‍ മരുന്നുകള്‍ പോലുളള ചികിത്സ ആരംഭിച്ചാല്‍ ഫലപ്രദമാണ്.

Content Highlights :India has reported the highest number of cases ofeEncephalitis

To advertise here,contact us