പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

തേന്‍ പഞ്ചസാരയേക്കാള്‍ ആരോഗ്യകരമാകുന്നതിന്റെ കാരണങ്ങള്‍

തേന്‍ പഞ്ചസാരയെക്കാള്‍ ആരോഗ്യകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്‍ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നം

തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Also Read:

Health
തിങ്കളാഴ്ച ദിവസങ്ങളില്‍ ഹൃദയാഘാതമുണ്ടാകാന്‍ സാധ്യത കൂടുതലോ? പഠനം പറയുന്നത്‌

കുറഞ്ഞ ഗ്ലൈസെമിക് സൂചന

പഞ്ചസാരയെ അപേക്ഷിച്ച് തേനിന് ഗ്ലൈസമിക് സൂചന കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നില്ല. പ്രമേഹമുളളവര്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.

ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു

തേനില്‍ വിറ്റാമിന്‍ സി, ബി-കോംപ്ലക്‌സ് പോലുളള വിറ്റാമിനുകളും പൊട്ടാസ്യം, കാല്‍സ്യം ഇരുമ്പ് തുടങ്ങിയ ധാതുക്കളും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രീബയോട്ടിക്‌സുകളും എന്‍സൈമുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. വയറുവേദന, ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ ശമിപ്പിക്കാനും ഇത് സഹായിക്കും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ആന്റിവൈറല്‍ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. അണുബാധകള്‍ക്കെതിരെ പോരാടാനും തൊണ്ടവേദന ശമിപ്പിക്കാനും ചുമയ്ക്കുള്ള ഔഷധമായും തേന്‍ ഉപയോഗിക്കാം.

ഊര്‍ജം നല്‍കുന്നു

തേനില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരകളായ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു

തേനിന് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മാത്രമല്ല ഹൃദ്‌രോഗ സാധ്യത കുറയ്ക്കുന്ന സംയുക്തങ്ങളും തേനില്‍ അടങ്ങിയിട്ടുണ്ട്.

ആഹാരകാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ഒരു വിദഗ്ധ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നത് വളരെ ഗുണപ്രദമായിരിക്കും.

Content Highlights :Benefits of using honey instead of sugar There are many reasons why you should choose honey over sugar as it does not contain any beneficial compounds

To advertise here,contact us