ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദം കുറയ്ക്കാനും ഐസ്ബാത്ത്

ആഴ്ചയില്‍ മൂന്ന് തവണ ഐസ്ബാത്ത് ചെയ്യുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും ഉറക്കം മെച്ചപ്പെടുത്താനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം

icon
dot image

കാര്യം ഐസ് വെള്ളത്തില്‍ ഇറങ്ങി കിടക്കുന്നത് അത്ര എളുപ്പമുളള കാര്യമല്ല. വെള്ളത്തില്‍ തൊടുമ്പോള്‍ തന്നെ അയ്യോ തണുപ്പ് എന്നുപറഞ്ഞ് കൈ വലിക്കാനേ കൂടുതല്‍ ആളുകളും ശ്രമിക്കൂ. അല്‍പം മനക്കട്ടിയും സാഹസിക മനോഭാവവും ഉണ്ടെങ്കില്‍ ഐസ് ബാത്തിങ് ആരോഗ്യകരമായ കാര്യമാണ്. അത്ലറ്റുകള്‍ക്കും വെല്‍നസ് പ്രേമികള്‍ക്കുമിടയില്‍ പ്രചാരത്തിലുള്ള വീണ്ടെടുക്കല്‍ രീതിയാണ് ഐസ് ബാത്തിങ്. ഇത് ശരീരത്തിന് ഉന്‍മേഷം നല്‍കാനും പേശിവേദന ലഘൂകരിക്കാനുമുളള കഴിവിന് പേരുകേട്ട മാര്‍ഗവുമാണ്. മനസ്സ് ശാന്തമാക്കാനും നന്നായി ഉറങ്ങാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ഐസ് ബാത്തിങ് സഹായിക്കുമെന്നും സൈക്കോളജി ആന്‍ഡ് ബിഹേവിയറില്‍പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

Image

ഐസ് ബാത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ

മനസ് ശാന്തമാക്കും, മെച്ചപ്പെട്ട ഉറക്കം ലഭിക്കും, ആശങ്കകള്‍ കുറയ്ക്കും. ഐസ്ബാത്ത് കൊണ്ട് രക്തചംക്രമണം വര്‍ദ്ധിക്കുകയും നാഡീവ്യവസ്ഥയുടെ പുനസജ്ജീകരണം നടക്കുകയും ചെയ്യുന്നു. ഈ ശാരീരിക മാറ്റങ്ങള്‍ വിശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും സമ്മര്‍ദം ലഘൂകരിക്കുകയും ചെയ്യും.

Also Read:

Environment
'വിനോദത്തിന് കണ്ടുപിടിച്ച മാര്‍ഗം ഇത്തിരി കടന്നുപോയി'; വീഡിയോ വൈറല്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കുക എന്നത് എല്ലാവരെ സംബന്ധിച്ചും അനുയോജ്യമായ കാര്യമല്ല. ഹൃദയ സംബന്ധമായ അസുഖങ്ങളോ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റിയോ ഉള്ള ആളുകള്‍ ഇത് ഒഴിവാക്കണം. കാരണം കോള്‍ഡ് ഷോക്ക് ഉണ്ടാകുന്നത് അപകടം വരുത്തിവയ്ക്കും. നിയന്ത്രിതമായ ക്രമീകരണത്തില്‍ കുറഞ്ഞ തണുപ്പോടെ വേണം ഐസ് ബാത്തിങ് ആരംഭിക്കാന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുകയും വേണം.

Content Highlights :Cold water immersion (CWI) three times a week can boost intelligence, improve sleep and reduce stress, study finds

To advertise here,contact us
To advertise here,contact us
To advertise here,contact us