എങ്ങനെ മരിക്കണമെന്ന് നിങ്ങൾക്ക് എഴുതി വെയ്ക്കാം; ‘ലിവിങ് വിൽ’ കൗണ്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജ്

കൗണ്ടറിൽ ഇതുവരെ 87 പേരാണ് മരണതാത്പര്യ പത്രമെഴുതിയത്

'മരിക്കും എന്ന് ഉറപ്പായാൽ പിന്നെ കിടത്തിയിട്ട് എന്തിനാണ്?' സിനിമകളിലും മറ്റും കേട്ടുപരിചയമുള്ള ഡയലോഗ്, അല്ലേ…കിടന്ന് കിടന്ന് നരകിച്ച് മരിക്കാൻ താത്പര്യമില്ലാത്തവരാണോ ? എങ്കിൽ നിങ്ങൾക്ക് ഇനി മുൻകൂട്ടി അക്കാര്യം എഴുതിവെയ്ക്കാം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പുതിയൊരു കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ഇവിടെ വന്നാൽ നിങ്ങൾക്ക് 'ലിവിങ് വിൽ' എഴുതിവെയ്ക്കാൻ സാധിക്കും.

ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്നുറപ്പായ രോഗാവസ്ഥയിൽ മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെക്കേണ്ടെന്ന് ഇവിടെയെത്തി നേരത്തേതന്നെ നിങ്ങൾക്ക് എഴുതിവെക്കാം. ഇത്തരത്തിൽ നിങ്ങൾ ലിവിങ് വിൽ എഴുതിവെയ്ക്കുകയാണെങ്കിൽ മരണം ഏതുരീതിയിൽ വേണമെന്ന് കുടുംബത്തിനു തീരുമാനിക്കാം.

Also Read:

Environment
അടുത്ത 200 വർഷത്തേക്ക് പേടിക്കേണ്ട; ഭൂമിക്കടിയില്‍ 'നിധി'യുണ്ടെന്ന് പുതിയ പഠനം

നവംബർ ഒന്നിനാണ് കൊല്ലം മെഡിക്കൽ കോളേജിൽ ലിവിങ് വിൽ ആരംഭിച്ചത്. കൗണ്ടറിൽ ഇതുവരെ 87 പേരാണ് മരണതാത്പര്യപത്രമെഴുതിയത്. 18 വയസ്സുകഴിഞ്ഞ ആർക്കും രോഗമില്ലാത്ത അവസ്ഥയിൽത്തന്നെ താത്പര്യപത്രം തയ്യാറാക്കാം. ലിവിങ് വിൽ എഴുതുന്ന സമയത്ത് അതിൽ കുടുംബാംഗത്തിന്റെയും സാക്ഷിയുടെയും ഒപ്പുവേണം. ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ ഒപ്പും സാക്ഷ്യപത്രവും വേണം. ഒരിക്കൽ നിങ്ങൾ ലിവിങ് വിൽ എഴുതിവെച്ചാലും പിന്നീടു മാറ്റംവരുത്തണമെങ്കിൽ അത് മാറ്റി എഴുതാം. മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിൻ്റെ മരണസമയത്ത് മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്നാണ്‌ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

Content Highlights: Here you can write down in advance that you should not delay death with the help of medical systems in cases where there is no possibility of coming back to life

To advertise here,contact us