കോംഗോയില്‍ നിരവധി പേരുടെ ജീവനെടുത്ത രോഗം, എന്താണ് 'ഡിസീസ് എക്‌സ്'?

400 ല്‍ അധികം അസുഖബാധിതരും 143 മരണങ്ങളുമാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 'Disease X' എന്നറിയപ്പെടുന്ന അപൂര്‍വ്വ രോഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഫ്‌ളുവന്‍സയോട് സാമ്യമുള്ള ഈ രോഗം വലിയ തോതില്‍ അണുബാധയുള്ളതും മരണനിരക്ക് വര്‍ധിപ്പിക്കുന്നതുമായതുകൊണ്ട് ആളുകള്‍ ഭീതിയിലാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്ത് 406 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്.

143 പേരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന കാര്യം. ലോകാരോഗ്യ സംഘടന ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. എന്നാല്‍ ജനങ്ങളിലെ പോഷകാഹാരക്കുറവ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, ശ്വാസതടസം, വിളര്‍ച്ച ഇങ്ങനെയാണ് അസുഖബാധിതരില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍.

Also Read:

Health
മരിച്ചവര്‍ തിരിച്ചുവരുമോ? ഗവേഷകര്‍ക്ക് പോലും ഉത്തരം കണ്ടെത്താനാകാത്ത 'ലാസറസ് ഇഫക്ട്'

എന്താണ് ഡിസീസ് എക്‌സ്?

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ മരണത്തിന് വരെ കാരണമാകുന്ന രോഗമാണ് ഡിസീസ് എക്‌സ്. ഈ അസുഖം വായുവില്‍ കൂടി പകരാന്‍ സാധ്യതയുണ്ടെന്ന് Africa Centers for Disease Control and Prevention ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രോഗത്തിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ചും അത് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ആഗോളതലത്തില്‍ അപകട സാധ്യത ഇപ്പോള്‍ കുറവാണ്.

Content Highlights : What is 'Disease X' that is killing people in the Congo?

To advertise here,contact us