വിവാഹശേഷം കുട്ടികളുണ്ടാകാന് വൈകുന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്ക്ക് വിധേയരാകുന്ന സ്ത്രീകള് ധാരാളമാണ്. ഗര്ഭധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില് സ്ത്രീയിലെയും പുരുഷനിലെയും സാധ്യമായ കാരണങ്ങള് ഒരുപോലെ വിലയിരുത്തേണ്ടതാണ്. ന്യൂഡല്ഹിയിലെ ഫെര്ട്ടിസിറ്റി ഐവിഎഫിന്റെയും ഫെര്ട്ടിലിറ്റി ക്ലിനിക്കുകളുടെയും ക്ലിനിക്കല് ഡയറക്ടറും സീനിയര് കണ്സള്ട്ടന്റുമായ ഡോ. ഇല ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയുമായി പങ്കുവെച്ച വിവരങ്ങള് ഇപ്രകാരമാണ്. 
                                                
                                                                                          
                                                                                                                        
  
                                                                                            
                
                                                
                        പുരുഷ വന്ധ്യതാ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്
                                                
                                                
                         
                                                
                                                
                        വന്ധ്യതയുടെ ലക്ഷണങ്ങള് നേരത്തെ കണ്ടെത്തിയാല് ചികിത്സകൊണ്ട് ഗുണമുണ്ടാകും. പക്ഷേ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള് ചിലതുണ്ട്. അവയെന്താണെന്ന് നോക്കാം, 
                                                
                                                
                         
                                                
                                                                        
                                                        - വിവാഹശേഷം ഒരു വര്ഷം കഴിഞ്ഞിട്ടും ഗര്ഭധാരണം നടക്കുന്നില്ല എങ്കില് നിങ്ങളും പങ്കാളിയും ഒരുപോലെ ഒരു ഫെര്ട്ടിലിറ്റി വിദഗ്ധനെ സമീപിക്കേണ്ടതാണ്. പങ്കാളിയായ സ്ത്രീയ്ക്ക് 35 വയസോ അതില് കൂടുതലോ ഉണ്ടെങ്കില് ഒരു വര്ഷം മുന്നോട്ടുപോകാന് നില്ക്കേണ്ടതില്ല. ആറ് മാസത്തിന് ശേഷം ഡോക്ടറെ കാണാവുന്നതാണ്.
- ചില മെഡിക്കല് ചരിത്രം പരിശോധിച്ചാല് പുരുഷന്മാരിലെ പ്രത്യുത്പാതന ക്ഷമതയെ ബാധിക്കുന്ന പ്രശ്നങ്ങള് അറിയാന് സാധിക്കും. പ്രായപൂര്ത്തിയായതിന് ശേഷം ഉണ്ടായിട്ടുളള എന്തെങ്കിലും വൈറല് അണുബാധകള് ചിലപ്പോള് ബീജ ഉത്പാദനത്തെ ബാധിച്ചേക്കാം. അതുപോലെ തന്നെ ബീജത്തിന്റെ ആരോഗ്യം കുറയ്ക്കുന്ന മറ്റൊരു പ്രശ്നം വെരിക്കോസെല് ആണ്. ലൈംഗികമായി പകരുന്ന അണുബാധകളും പ്രശ്നമാണ്. ഇവ ചികിത്സിച്ചില്ലെങ്കില് പ്രത്യുല്പാദന അവയവങ്ങളില് പാടുകളും ബ്ളോക്കുകളും ഒക്കെ ഉണ്ടാവാന് കാരണമാകും.
- ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടങ്ങളാണ് അടുത്തത്. പുകവലി, അമിതമായ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, റേഡിയേഷനുകള്, കീടനാശിനികള് പോലെയുളള പാരിസ്ഥിതിക വിഷവസ്തുക്കളുമായി ബന്ധപ്പെട്ട സമ്പര്ക്കം ഇവയൊക്കെ ബീജത്തിന്റെ ആരോഗ്യം കുറയ്ക്കും.
                            Also Read:
                            
                                
                                
                                    Health
                                    ശ്രദ്ധിക്കുക... ചെമ്പ് പാത്രത്തില് വെള്ളം കുടിക്കുന്നവര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
                                 
                             
                         
                                                
                                                                        
                                                        - ഉദ്ധാരണക്കുറവ്, ശീഘ്രസ്കലനം, ലൈംഗികതയോടുള്ള വിരക്തി തുടങ്ങിയ ലൈംഗികമായുളള അപര്യാപ്തതകള് ഇവയൊക്കെ പ്രത്യുല്പാദന പ്രശ്നങ്ങളുടെ അടയാളമാണ്. ഇത്തരം പ്രശ്നങ്ങള് ഹോര്മോണ് അസന്തുലിതാവസ്ഥയേയും ബീജ ഉല്പ്പാദനത്തെയും അവയുടെ ഗുണനിലവാരത്തേയും ബാധിച്ചേക്കാം.
- ഹോര്മോണുമായി ബന്ധപ്പെട്ട അസന്തുലിതാവസ്ഥയും പുരുഷ വന്ധ്യതയുടെ ലക്ഷണങ്ങളിലൊന്നാണ്. ചില സന്ദര്ഭങ്ങളില് മുഖത്തെയോ ശരീരത്തിലെയോ രോമവളര്ച്ച കുറയുക, സ്തനവളര്ച്ച ഉണ്ടാവുക എന്നിവയൊക്കെ ഹോര്മോണ് അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് ബീജത്തിന്റെ ഉത്പാതനത്തില് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏത് തരത്തിലുള്ള ഹോര്മോണ് അസന്തുലിതാവസ്ഥയും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
 
                                                
                                                
                        ചികിത്സകള് എന്തൊക്കെ
                                                
                                                                        
                                                        - ബീജത്തിന്റെ ആകൃതി, ചലനം, സാന്ദ്രത എന്നിവയൊക്കെ കണ്ടെത്താനായി ബീജ വിശകലനം നടത്താം.
- ശുക്ല ഉത്പാദനത്തിന് നിര്ണ്ണായകമായ ടെസ്റ്റോസ്റ്റിറോണിന്റെയും മറ്റ് ഹോര്മോണിന്റെയും അളവ് കണ്ടെത്താനുളള പരിശോധനകള് നടത്താം.
- ജീവിത ശൈലിയിലെ മാറ്റങ്ങള്- പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ഭക്ഷണക്രമം, വ്യായാമം എന്നിവ ചിട്ടയോടെ ചെയ്യേണ്ടതുണ്ട്
                            Also Read:
                            
                                
                                
                                    Travel
                                    ട്രെയിനില് യാത്ര ചെയ്യുന്നവരാണോ... ഒരു സന്തോഷ വാര്ത്തയുണ്ട്
                                 
                             
                         
                                                
                                                                        
                                                        - മരുന്നുകള് - ബീജ ഉല്പ്പാദനത്തെ ബാധിക്കുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഡോക്ടര്മാര്ക്ക് ഹോര്മോണ് ചികിത്സ നിശ്ചയിക്കാം
- ശസ്ത്രക്രിയകള്- വെരിക്കോസെല് പോലുള്ള കഠിനമായ അവസ്ഥകള് ചികിത്സിക്കാനും, ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രത്യുല്പാദന സംബന്ധമായ തടസങ്ങള് മൂലം സാധാരണ ബീജ പ്രവാഹം പുനസ്ഥാപിക്കാനും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
- അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ്(ART)സ്വാഭാവികമായ ഗര്ഭധാരണം അസാധ്യമായ ഘട്ടത്തില് ഇന്ട്രോസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ്(ICSI), TESA, Microtesa തുടങ്ങിയ രീതികള് ഫലപ്രദമാണ്. ശരീരത്തിന് പുറത്ത് ബീജ സങ്കലനം നടത്തുകയും ഗര്ഭാശയത്തില് ഭ്രൂണങ്ങള് സ്ഥാപിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
Content Highlights :When should you consult a doctor regarding male infertility? Can it be treated and cured if detected early?