കു‍ഞ്ഞിന്റെ വൈകല്യം മുൻകൂട്ടി അറിയാനാവില്ലേ? ​ഗർഭകാല സ്കാനിങ് എത്രവിധം, എന്തിന്?

ഗർഭകാലത്തെ സ്കാനിങ്ങുകളിൽ ഇത്തരം കാര്യങ്ങളൊക്കെ അറിയാൻ കഴിയില്ലേ എന്നാണ് പൊതുവേ ഉയരുന്ന സംശയം. ​ഗർഭകാലത്ത് പലതവണ ​സ്കാനിങ് നടത്താറുണ്ട്. എന്തിനൊക്കെയാണ് ഈ സ്കാനിങ്ങുകൾ എന്നറിയാമോ?

icon
dot image

ആലപ്പുഴയിൽ നവജാത ശിശു അസാധാരണ വൈകല്യത്തോടെ ജനിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിന് വൈകല്യങ്ങളുണ്ടാകുമെന്ന സൂചന ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയില്ലെന്നാണ് ദമ്പതികൾ പറയുന്നത്.

​ഗർഭകാലത്തെ സ്കാനിങ്ങുകളിൽ ഇത്തരം കാര്യങ്ങളൊക്കെ അറിയാൻ കഴിയില്ലേ എന്നാണ് പൊതുവേ ഉയരുന്ന സംശയം. ​ഗർഭകാലത്ത് പലതവണ ​സ്കാനിങ് നടത്താറുണ്ട്. എന്തിനൊക്കെയാണ് ഈ സ്കാനിങ്ങുകൾ എന്നറിയാമോ?

ഗർഭകാലത്തെ സ്കാനിങ്ങുകൾ

  • 1.എട്ടാമത്തെ ആഴ്ചയിൽ ആദ്യ സ്കാൻ
  • 2.എൻടി സ്കാൻ
  • 3.അനോമലി സ്കാൻ
  • 4.ഏഴാം മാസം മുതൽ നാലാഴ്ച കൂടുമ്പോൾ സ്കാനിങ്

ആദ്യ സ്കാനിങ് എന്തിന്?

  • ഗർഭ കാലം കണക്ക് കൂട്ടുന്നു
  • ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നു
  • ഏകദേശ പ്രസവത്തീയതി നിർണയിക്കുന്നു

എൻ.ടി സ്കാൻ ( Nuchal Translucency scan)

  • 11 -13 ആഴ്ചയിലാണ് ചെയ്യുക
  • കുഞ്ഞിന് വൈകല്യത്തിന് സാധ്യതയുണ്ടോ എന്നറിയാൻ
  • അൾട്രാ സൌണ്ട് സ്കാനാണിത്
  • കഴുത്തിന് അടിയിലുള്ള ദ്രവത്തിന്റെ അളവാണ് കണക്കാക്കുന്നത്.
  • ഹൃദയ സംബന്ധമായ തകരാർ അറിയാനാകും

അനോമലി സ്കാൻ (ടാര്‍ഗെറ്റഡ് ഇമേജിങ് ഫോര്‍ ഫീറ്റസ് അനോമലീസ്)

18ാമത്തെ ആഴ്ചയിലെത്തുമ്പോൾ ചെയ്യുന്നു

  • 18ാമത്തെ ആഴ്ചയിലെത്തുമ്പോൾ ചെയ്യുന്നു
  • കുഞ്ഞിൻറെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തും
  • ശിശുവിൻറെ ശാരീരിക വികാസം, വളർച്ച, സ്ഥാനം , വൈകല്യം എന്നിവ സൂക്ഷ്മമായി കണ്ടെത്താനാകും
  • ഡൗണ്‍ സിന്‍ഡ്രോം പോലെയുള്ളവ കണ്ടെത്താനാകും

Also Read:

Health
ആവശ്യത്തിലേറെ സൂര്യപ്രകാശമുണ്ട്, എന്നിട്ടും ഇന്ത്യക്കാരിൽ എന്തുകൊണ്ടാണ് വൈറ്റമിൻ ഡി കുറയുന്നത്?

അൾട്രാ സൗണ്ട്

  • 24ാമത്തെ ആഴ്ച സ്കാൻ ചെയ്യും
  • പ്രമേഹത്തിന്റെയോ അമിത ബി പിയുടെയോ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലാണ് ഇത് നടത്തുക

ഏഴാം മാസം മുതലുള്ള സ്കാനിങ്

  • ഏഴാം മാസം മുതല്‍ നാലാഴ്ച കൂടുമ്പോള്‍ സ്‌കാന്‍ നിര്‍ദേശിക്കും
  • കുഞ്ഞിൻറെ പൊസിഷനുൾപ്പെടെ വ്യക്തമാകാനാണിത്
  • കുഞ്ഞിന് പ്രമേഹത്തെ തുടര്‍ന്നുള്ള അമിതവണ്ണമുണ്ടെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ സ്കാൻ ചെയ്യണം

Content Highlights: how many type of scanning in pregnancy period

To advertise here,contact us
To advertise here,contact us
To advertise here,contact us