ശരിക്കും വില്ലന്‍ 'ഇ കോളി'; മക്ഡൊണാള്‍സില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണത്തില്‍ വര്‍ധന, ഒരു മരണം

മക്ഡൊണാള്‍സില്‍ നിന്ന് ഹാംബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, 104 പേര്‍ ചികിത്സയില്‍

അമേരിക്കയിലെ മക്ഡൊണാള്‍സിന്റെ ഔട്ട്ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണം ഇ കോളി ബാക്ടീരിയ. ബര്‍ഗറുകളിലെ ഉള്ളിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വില്ലനായത് ഉള്ളിയിലെ ഇ കോളി ബാക്ടീരിയയുടെ സാന്നധ്യമാണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണ്ടെത്തി. 104 ഓളം പേരാണ് ഇകോളി ബാധിച്ച് വിവിധസ്ഥലങ്ങളിലായി ചികിത്സ തേടിയത്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30കേസുകളാണ് കൊളറോഡയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അപ്ഡേറ്റ് അനുസരിച്ച് 14 സംസ്ഥാനങ്ങളിലായാണ് കേസുകള്‍ കണ്ടെത്തിയിട്ടുള്ളത്. നാല് പേര്‍ക്ക് ജീവന്‍ അപകടത്തിലാവുന്ന അളവില്‍ വൃക്കരോഗ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ 12 നും ഒക്ടോബര്‍ 21 നും ഇടയിലാണ് അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ചികിത്സ തേടിയ എല്ലാ രോഗികളിലും കണ്ടെത്തി. എന്നാല്‍ ബാക്ടീരിയ എങ്ങനെയാണ് ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ കടന്നതെന്ന് വ്യക്തമല്ലായിരുന്നു. ഉള്ളിയില്‍ നിന്നോ ബീഫില്‍ നിന്നോ ആയിരിക്കാമെന്ന സംശയമായിരുന്നു. പിന്നീട് ഔട്ട്ലെറ്റുകളില്‍ നിന്ന് ഇവ നീക്കം ചെയ്യുകയുംചെയ്തു.

ഭക്ഷ്യ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം തങ്ങള്‍ കൊടുക്കുന്നുണ്ടെന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉല്പദനങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മക്ഡൊണാള്‍സ് പ്രസിഡന്റ് ജോ എര്‍ലിങ്കര്‍ പറഞ്ഞത്.

Also Read:

UAE
ഈ ഭക്ഷണങ്ങൾക്ക് സ്കൂളിലേക്ക് കൊണ്ടുവരാൻ പാടില്ല; വിലക്കുമായി അബുദബി

ഇ കോളിയില്‍ നിന്ന് സ്വയം സുരക്ഷിതമായിരിക്കാന്‍ പ്രതിരോധിക്കേണ്ട നടപടികള്‍

നല്ല ശുചിത്വം: ഭക്ഷണം തയ്യാറാക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പും, ടോയ്‌ലെറ്റ് ഉപയോഗിച്ചതിനു ശേഷവും, മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. ഇത് ബാക്ടീരിയകളുമായി സമ്പര്‍ക്കത്തിലാവുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

ഭക്ഷണം നന്നായി പാകം ചെയ്യുക: മാംസം, പ്രത്യേകിച്ച് ബീഫ് സുരക്ഷിതമായ ഊഷ്മാവില്‍ (160°F അല്ലെങ്കില്‍ 71°C) പാകം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഭക്ഷണം ശരിയായി പാകം ചെയ്യുമ്പോള്‍ ഇ.കോളിയെ നശിപ്പിക്കാം.

ക്രോസ്-മലിനീകരണം ഒഴിവാക്കുക: അസംസ്‌കൃത മാംസത്തിനും മറ്റ് ഭക്ഷണങ്ങള്‍ക്കും പ്രത്യേക കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. മറ്റ് ഭക്ഷണങ്ങളിലേക്ക് ബാക്ടീരിയ പടരുന്നത് ഇത് തടയും. അസംസ്‌കൃത മാംസം ഉപയോഗിച്ചിട്ടുള്ള പാത്രങ്ങളും പ്രതലങ്ങളും കഴുകുക.

സുരക്ഷിതമായ വെള്ളം കുടിക്കുക: നിങ്ങളുടെ കുടിവെള്ളം സുരക്ഷിതമായ ഉറവിടത്തില്‍ നിന്നാണെന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ ബാക്ടീരിയയെ നശിപ്പിക്കാന്‍ കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വെള്ളം തിളപ്പിക്കുക.

അസംസ്‌കൃത പാലും പാസ്ചറൈസ് ചെയ്യാത്ത ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക: ഇവയില്‍ E. coli ഉള്‍പ്പെടെയുള്ള ദോഷകരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കാം. പാസ്ചറൈസ് ചെയ്ത പാലുല്‍പ്പന്നങ്ങള്‍ മാത്രം കഴിക്കുക.

Content Highlights: E. Coli Cases Linked to McDonald’s Quarter Pounders Rise to 104, Reports Health Officials

To advertise here,contact us