ബീഫ് പ്രേമികളെ നിങ്ങൾ ബീഫ് വാങ്ങി സ്വന്തമായി കറിയും ഫ്രൈയും ഉണ്ടാക്കുന്നവരാണെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോശം ബീഫാണോ നിങ്ങൾക്ക് മുന്നിലുള്ളതെന്ന് മനസിലാക്കാം. നല്ലൊരു ഞായറാഴ്ച ചോറും ബീഫ്ക്കറിയും കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല.. ഇനി വൈകുന്നേരങ്ങളിൽ പുറത്തിറങ്ങിയാലോ പൊറോട്ടയും ബീഫും വിട്ടൊരു ഓപ്ഷനുണ്ടാകില്ലല്ലേ.. അത്രയും പ്രിയപ്പെട്ടതാണ് ബീഫ്.
ബീഫ് വാങ്ങുമ്പോൾ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാം. ആദ്യം ബീഫിന്റെ നിറം തന്നെ നോക്കാം. ഫ്രഷ് ബീഫിന് നല്ല ചുവന്ന നിറമായിരിക്കും. ഇങ്ങനെയാണെങ്കിൽ ധൈര്യമായി വാങ്ങിക്കോളു. ഇനി കഷ്ണങ്ങളാക്കിയ ബീഫാണെങ്കിൽ ഓക്സിഡേഷൻ മൂലം പുറത്ത് നല്ല ചുവന്ന നിറവും ഉള്ളിൽ ബ്രൗണിഷ് നിറവുമായിരിക്കും. പഴക്കമുണ്ടെങ്കിൽ ഇത്തരം ബീഫിന് ഇരുണ്ട നിറമായിരിക്കും. നല്ല ബീഫിന് വൃത്തിയുള്ള ഗന്ധവുമുണ്ടായിരിക്കും. പുളിച്ചതോ രൂക്ഷമായതോ ആയ ഗന്ധമാണെങ്കിൽ വാങ്ങിക്കരുത്.
മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളും ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ അടയാളത്തെ മാർബ്ലിങ് എന്ന് പറയും. മാർബ്ലിങ്ങ് മികച്ചതാണെങ്കിലും ബീഫ് മികച്ചതാണെന്ന് ഉറപ്പിക്കാം. മാർബ്ലിങ് കുറവാണെങ്കിൽ ഗുണനിലവാരം കുറവാണ്. വാങ്ങിയപ്പോൾ ബീഫ് നല്ലതാണോയെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ വേവിക്കമ്പോൾ രൂക്ഷമായ ഗന്ധം വന്നാൽ അത് നല്ലതല്ലെന്ന് മനസിലാക്കാം.
മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണമനുസരിച്ചിരിക്കും ബീഫിലെ കൊഴുപ്പ്. വെള്ളനിറമോ ചെറിയ മഞ്ഞകലർന്ന നിറമോ ആണെങ്കിൽ ഏത് തരം ഭക്ഷണമാണ് ഇവ കഴിക്കുന്നതെന്നറിയാം. പുല്ലാണ് കഴിക്കുന്നതെങ്കിൽ ഇത് മഞ്ഞ നിറമായിരിക്കും ബീഫിന്റെ ഗുണമേന്മ കൂട്ടുന്ന ഒരു ഘടകമാണിത്.Content Highlights: How can you identify fresh beef ?