കൈകൊണ്ട് ഭക്ഷണം കഴിച്ചാല്‍ പല ഗുണങ്ങള്‍

സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് കഴിക്കുന്നതാണോ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതാണോ നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കൂ...

വീട്ടിലായിരിക്കുമ്പോഴും കുട്ടികളെ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന, ഭക്ഷണം കൈവിരലുകള്‍കൊണ്ട് തൊടാന്‍ മടിക്കുന്ന ആളാണോ നിങ്ങള്‍. അതല്ലെങ്കില്‍ സ്പൂണും മറ്റും ഉപയോഗിച്ച് കഴിക്കുകയും ഭക്ഷണം കൈകൊണ്ട് വാരി കഴിക്കുന്നതിനെ വെറുപ്പോടെ കാണുകയും ചെയ്യുന്ന ആളാണോ? എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞിരുന്നോളൂ. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഗുണങ്ങള്‍ പലതാണ്.

കൈകൊണ്ട് ഭക്ഷണം കഴിക്കുക എന്ന ലളിതമായ ശീലം ശാസ്ത്രം പിന്തുണയ്ക്കുന്ന പല ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ഭക്ഷണം വായില്‍വച്ച് ചവയ്ക്കുമ്പോള്‍ അതിലെ ദഹന എന്‍സൈമുകള്‍ മികച്ച രീതിയില്‍ ചവയ്ക്കാനും ഉത്തേജിപ്പിക്കാനും സഹായിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും കുടല്‍ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ ഗുണങ്ങളൊക്കെ എങ്ങനെയാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ലഭിക്കുന്നതെന്ന് നോക്കാം.

കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും വയറു വീര്‍ക്കുന്നത് തടയുകയും ചെയ്യും

കൈകള്‍ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് മനസോടെ ഭക്ഷണം അറിഞ്ഞ് കഴിക്കാന്‍ സാധിക്കും എന്നതാണ്. കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ മനപ്പൂര്‍വ്വം ഭക്ഷണം കഴിക്കുന്നതായി തോന്നുകയും ഭക്ഷണത്തിന്റെ വാസനയും കാഴ്ചയും അനുഭവപ്പെടുകയും ഇന്ദ്രിയ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുന്നു. സാവധാനത്തിലും ശ്രദ്ധയോടെയും കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. നന്നായി കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ഉമിനീരിലെ എന്‍സൈമുകള്‍ ആമാശയത്തിലെ ആസിഡുകള്‍ക്കൊപ്പം പോഷകങ്ങളെ ആഗിരണം ചെയ്യാനായി കുടലിനെ തയ്യാറാക്കുന്നു. ഇന്ദ്രിയങ്ങള്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഗ്യാസ് ഉണ്ടായി വയറ് വീര്‍ക്കുന്നത് തടയുകയും ചെയ്യും. അതുകൊണ്ടാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുമെന്ന് പറയുന്നത്.

Content Highlights :Eating with your hands has many benefits

To advertise here,contact us