സാമ്പാര്‍ മലയാളിയല്ല, മഹാരാഷ്ട്രക്കാരനാണത്രേ... ഓണമല്ലേ ഒരു സാമ്പാര്‍ കഥ ആവാം

സാമ്പാര്‍ ഉണ്ടായതിന് പിന്നിലെ കഥ എന്താണെന്ന് അറയാമോ?

സാമ്പാറില്ലാതെ എന്ത് സദ്യ, അല്ലേ..സദ്യയില്‍ മാത്രമല്ല, ദോശയ്ക്കും ഇഡ്ഡലിക്കുമെല്ലാം കോംബോ സാമ്പാര്‍ തന്നെയാണ്. സത്യത്തില്‍ സാമ്പാര്‍ ഒരു മലയാളിയാണോ..എങ്ങനെയാണ് സദ്യയില്‍ സാമ്പാറൊരു മുമ്പനായത്..അതിന് സാമ്പാര്‍ എങ്ങനെ ഉണ്ടായി എന്നാദ്യം അറിയണം. ആരാണ് ആദ്യമായി സാമ്പാര്‍ ഉണ്ടാക്കിയതെന്ന് അറിയണം.

17ാം നൂറ്റാണ്ടിലെ തഞ്ചാവൂര്‍ മാറാത്ത കൊട്ടാരത്തിലാണ് ഈ സാമ്പാര്‍ കഥ നടക്കുന്നത്. ശിവാജി മഹാരാജാവിന്റെ മകനും യോദ്ധാവുമായ സാംബാജി കൊട്ടാരത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊട്ടാരം പാചകക്കാര്‍ കൊക്കം ( പനംപുളി, പിനാര്‍ പുളി എന്നൊക്കെ അറിയപ്പെടുന്നു) ചേര്‍ത്ത മഹാരാഷ്ട്ര പരിപ്പ് വിഭവമായ ആംതി വിളമ്പാന്‍ പദ്ധതിയിട്ടു. പക്ഷേ വിഭവം പകുതി പാകമായപ്പോഴാണ് കൊക്കം തീര്‍ന്നുപോയ വിവരം പാചകക്കാരന്റെ കണ്ണില്‍പ്പെട്ടത്.

പക്ഷേ ബുദ്ധിമാനായ പാചകക്കാരന്‍ ഉടന്‍തന്നെ തിളച്ച് മറിയുന്ന പച്ചക്കറികളും പരിപ്പും ഒക്കെ ചേര്‍ന്ന കൂട്ടിലേക്ക് തെക്കന്‍ വിഭവമായ പുളി എടുത്തിട്ടു. എന്തായാലും ഈ വിഭവം സാംബാജിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നാട് ഈ വിഭവം 'സാംബാജി ആഹര്‍' എന്ന് അറിയപ്പെട്ടു. കാലങ്ങള്‍ കടന്നുപോയപ്പോള്‍ സാംബാജി ആഹാര്‍ സാമ്പാര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഈ രാജകീയ ഭക്ഷണം പിന്നീട് തമിഴ്‌നാട്ടിലും പിന്നീട് ദക്ഷിണേന്ത്യ മുഴുവനും വ്യാപിച്ചു. തമിഴ് നാട്ടില്‍ സാമ്പാര്‍ അല്‍പ്പം കട്ടിയുള്ളതും കര്‍ണാടകയിലേക്ക് വരുമ്പോള്‍ മധുരത്തിന്റെ അംശമുള്ളതും കേരളത്തില്‍ തേങ്ങവറുത്തരച്ചതുമുതല്‍ പല വ്യത്യസ്ത രീതികളിലും അവതരിപ്പിക്കപ്പെട്ടുതുടങ്ങി…

ഇനി എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാന്‍ കഴിയുന്ന തേങ്ങ വറുത്തരച്ച കേരള സാമ്പാറിന്റെ കൂട്ട് എങ്ങനെയാണെന്ന് നോക്കാം

വറുത്തരച്ച സാമ്പാര്‍

ആവശ്യമുള്ള സാധനങ്ങള്‍

1 സവാള - 2 എണ്ണംതക്കാളി - 1 എണ്ണംവെണ്ടയ്ക്ക - 8 എണ്ണം

2 പരിപ്പ് - അല്‍പം

3 ഉരുള കിഴങ്ങ് - 1 എണ്ണം

4 ക്യാരറ്റ് - 1 എണ്ണം

5 വാളന്‍ പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തില്‍

6 വെളിച്ചെണ്ണ - ആവശ്യത്തിന്ഉപ്പ് - ആവശ്യത്തിന്

7 മുളക് പൊടി - അര ടീസ്പൂണ്‍മല്ലി പൊടി - ഒരു സ്പൂണ്‍മഞ്ഞള്‍ പൊടി -ടീസ്പൂണ്‍തേങ്ങ ചിരകിയത് - ഒരു മുറിചെറിയ ഉള്ളി - 2 എണ്ണം

8 കായം - ആവശ്യത്തിന്9 കടുക് - ഒരു സ്പൂണ്‍വറ്റല്‍ മുളക് - 2 എണ്ണംകറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ പരിപ്പ്, ഉരുളകിഴങ്ങ്, ക്യാരറ്റ് ഇവയും ഇത്തിരി ഉപ്പും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. മൂന്ന് വിസില്‍ വന്നതിന് ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്തു വഴറ്റുക (ആദ്യം സവാള ഇട്ടതിനു ശേഷം വെണ്ടക്കയും തക്കാളിയും വഴറ്റി എടുക്കുക ).

ഏഴാമത്തെ ചേരുവകള്‍ ഒരു പാനില്‍ ചൂടാക്കി എടുക്കുക. തേങ്ങ ചിരകിയത് ചെറിയ ബ്രൗണ്‍ നിറം ആകുമ്പോള്‍ അതിലേക്കു ചെറിയ ഉള്ളിയും മസാല പൊടികളും ചേര്‍ത്തു ഇളക്കി മിക്‌സ് ചെയ്യുക .ശേഷം ഇത് ഒരു മിക്‌സിയില്‍ അരച്ചെടുത്ത് വയ്ക്കുക. ആവി പോയ ശേഷം അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ച് തിളച്ച ശേഷം അരപ്പ് ചേര്‍ത്തു തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും കായവും ചേര്‍ക്കാം. ഒരു ഫ്രൈ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഒന്‍പതാമത്തെ ചെരുകള്‍ താളിച്ച് ചേര്‍ക്കുക.

To advertise here,contact us