ഈ ഓണത്തിന് വ്യത്യസ്തമായ വെള്ളക്ക കൂട്ടുതോരന്‍ തയ്യാറാക്കാം

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് വെള്ളക്ക കൂട്ടുതോരന്‍ തയ്യാറാക്കാം

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് വെള്ളക്ക കൂട്ടുതോരന്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍മച്ചിങ്ങ (വെള്ളക്ക )-3ഉണക്ക ചെമ്മീന്‍ വറുത്തു പൊടിച്ചത് -കാല്‍ കപ്പ്ചേമ്പിന് തണ്ട്,പടവലങ്ങ -അരിഞ്ഞത്പച്ചമാങ്ങ-അധികം പുളി ഇല്ലാത്തത് (അര കപ്പ് വീതം )ചുവന്നുള്ളി അരിഞ്ഞത് -കാല്‍ കപ്പ്വെളുത്തുള്ളി അരിഞ്ഞത് -3പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -4ചിരകിയ തേങ്ങ -ഒന്നര കപ്പ്കൊച്ചമ്മിണീസ് മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍കൊച്ചമ്മിണീസ് മുളകുപൊടി -3/4 ടീസ്പൂണ്‍കൊച്ചമ്മിണീസ് ഉലുവ പൊടി -1/4 ടീസ്പൂണ്‍കൊച്ചമ്മിണീസ് കടുക് - ഒന്നര ടീസ്പൂണ്‍വെളിച്ചെണ്ണ, ഉപ്പ്, വെള്ളം -ആവശ്യത്തിന്ഒണക്കമുളക് -3കറിവേപ്പില -2 തണ്ട്ചക്കക്കുരു വട്ടത്തില്‍ അരിഞ്ഞ, നെയ്യില്‍ വറുത്തു തരു തരുവായി പൊടിച്ചത് -1/4 കപ്പ്അരി വറുത്തു പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍കൊച്ചമ്മിണീസ് കുരുമുളക് പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധംമച്ചിങ്ങയുടെ തോട് പൊളിച്ചു മുകളില്‍ നിന്ന് കുറച്ചു ചെത്തിമാറ്റി, വെള്ള ഭാഗം കോത്തിയരിഞ് കുറച്ചു വെള്ളമൊഴിച്ചു തിളപ്പിക്കുക. വെള്ളം ഊറ്റി കളഞ്ഞു വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിക്കണം.ശേഷം വെള്ളം ഊറ്റി ഇതൊന്ന് ചതച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്തു വെച്ച് വെളിച്ചെണ്ണ ചൂടാക്കി, ഉഴുന്ന് പരിപ്പ്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച ശേഷം ഉണക്കമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ മൂപ്പിക്കുക. കുറച്ചു കഴിഞ്ഞ് പച്ചമുളക് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് തേങ്ങ ചേര്‍ത്ത് നന്നായി ഉലര്‍ത്തി എടുക്കുക. ശേഷം മാറ്റി വെക്കുക. വേറൊരു അടി കട്ടിയുള്ള പാനില്‍ ചേമ്പിന്‍ തണ്ട്, പടവലങ്ങ, പൊടികള്‍ എല്ലാം ചേര്‍ത്ത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിക്കുക. ഇതിലേക്ക് മാങ്ങാകഷണങ്ങളും, ഉണക്ക ചെമ്മീന്‍ പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. വെന്തതിന് ശേഷം ഈ കൂട്ട് നേരത്തെ വഴറ്റി വെച്ചതിലേക്ക് ചേര്‍ത്ത് ഇളക്കുക. ചതച്ചു വെച്ച മച്ചിങ്ങയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വെളിച്ചെണ്ണയില്‍ മൂപ്പിച്ച കറിവേപ്പില, ചക്കക്കുരു പൊടി, അരി പൊടി, ഇതെല്ലാം മുകളില്‍ വിതറി അലങ്കരിച്ചു സദ്യക്കൊപ്പം വിളമ്പുക. കുറച്ചു കുരുമുളക് പൊടി കൂടി മുകളില്‍ വിതറി കൊടുക്കുക. സ്വദിഷ്ടമായ വെള്ളയ്ക്ക തോരന്‍ റെഡി. ഈ ഓണത്തിന് വ്യത്യസ്തമായ ഒരു തോരന്‍ തന്നെ തയ്യാറാക്കാം.

Content Highlights: kochamminis ruchiporu 2025

To advertise here,contact us