കൊച്ചമ്മിണീസ് കറിപൗഡര് ഉപയോഗിച്ച് ശംഖ്മുഖി മില്ലറ്റ് മുത്ത് മണി ചായ മന്സ ഉപ്പുമാവ് തയ്യാറാക്കാം
ആവശ്യമായ സാധനങ്ങള്കൊച്ചമ്മിണി നല്ല ജീരകം 1/2 tspകൊച്ചമ്മിണി കടുക് 1/2 tspകൊച്ചമ്മിണി ഉലുവ 1/2 tspശംഖുപുഷ്പം ഒരു പിടിമില്ലറ്റ് തിന 1/2 കപ്പ്ചായ മന്സ ഇല 3എണ്ണംവെളുത്തുള്ളി 3അല്ലിനെല്ലിക്ക 2 എണ്ണംബീന്സ് അരിഞ്ഞത് 1 tspകാരറ്റ് അരിഞ്ഞത് 1tspസ്പ്രിങ് ഒണിയന് അരിഞ്ഞത് 1tspപിങ്ക് സാള്ട്ട് ആവശ്യത്തിന്നെയ്യ്/വെളിച്ചെണ്ണ 1tbsp
തയ്യാറാക്കുന്ന വിധംതിന 8 മണിക്കൂര് വെള്ളത്തില് കുതിര്ത്ത് വെച്ച ശേഷം 1കപ്പ് വെള്ളത്തില് വേവിച്ചെടുക്കുക. ശംഖുപുഷ്പം ഒരു കപ്പ് വെള്ളത്തില് തിളപ്പിച്ച് അരിച്ചെടുക്കുക. ചായ മന്സ ഇല ചൂട് വെള്ളത്തില് കുതിര്ത്തു വെച്ച ശേഷം അരിഞ്ഞ് വെക്കുക. ഒരു കടായ് അടുപ്പത്ത് വെച്ച് നെയ്യും വെളിച്ചെണ്ണയും ചേര്ത്ത് ചൂടാകുമ്പോള് അതില് കടുക് പൊട്ടിച്ചു ഉലുവ,ജീരകം എന്നിവ ചേര്ക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വെച്ച vegetables എല്ലാം ചേര്ക്കുക.ആവശ്യത്തിന് ഉപ്പും ചേര്ക്കുക.ഇതിലേയ്ക്ക് ശംഖുപുഷ്പം ചാറും ചേര്ത്ത് വേവിച്ച് വെച്ച തിനയും ചേര്ക്കുക. എല്ലാം നല്ലത് പോലെ യോജിപ്പിക്കുക.രണ്ട് മിനിട്ട് അടച്ചു വെച്ച ശേഷം മൂടി തുറന്നു നല്ലത് പോലെ ഇളക്കി കറിവേപ്പിലയും ചേര്ത്ത് serve ചെയുക. സ്വാദിഷ്ടവും ആരോഗ്യ പ്രദവുമായ തിന ഉപ്പുമാവ് റെഡി.
Content Highlights: kochammini foods cooking competition ruchiporu 2025 upma