പുട്ടുകളുടെ രാജാവ്; കൊച്ചമ്മിണീസ് സ്പെഷ്യൽ ബീഫ് കിഴി പുട്ട് തയ്യാറാക്കിയാല്ലോ

കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് തയ്യാറാക്കിയ ബീഫ് കിഴി പുട്ടിന്റെ രുചിക്കൂട്ട് ഇതാ…

സാധാരണ പുട്ട് കഴിച്ച് മടുത്തോ ? എന്നാൽ ഇത്തവണ പുട്ടിന് ഒരു നോൺ വെജ് ടച്ച് കൊടുത്താലോ, അങ്ങനെയെങ്കിൽ വായിൽ കപ്പലോടിക്കുന്ന ഒരു ബീഫ് പുട്ട് റെസിപ്പി ദാ പിടിച്ചോ... കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് പാലക്കാട് തൃത്താല സ്വദേശിനി സൈഫുനിസ കെ തയ്യാറാക്കിയ ബീഫ് കിഴി പുട്ടിന്റെ രുചിക്കൂട്ട് ഇതാ…

'ബീഫ് കിഴി പുട്ട്

ചേരുവകള്‍

*ബീഫ് അര കിലോ*കൊച്ചമ്മിണീസ് ബീഫ് മസാല രണ്ട് ടേബിള്‍ സ്പസ്പൂണ്‍

മുളക് പൊടി അര ടേബിള്‍ സ്പൂണ്‍*മല്ലി പൊടി അര ടേബിള്‍ സ്പൂണ്‍*മഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍*കുരുമുളക് പൊടി*ഗരം മസാല അര ടേബിള്‍ സ്പൂണ്‍*ഉലുവ കാല്‍ ടീ സ്പൂണ്‍*ഉപ്പ് ആവശ്യത്തിന്*പുട്ട് പൊടി ഒരു കപ്പ്*വെളിച്ചെണ്ണ നാല് ടേബിള്‍ സ്പൂണ്‍*സവാള രണ്ട് എണ്ണം*തക്കാളി ഒരു എണ്ണം*പച്ചമുളക് രണ്ട് എണ്ണം*ഇഞ്ചി ചതച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍*വെളുത്തുള്ളി ചതച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍*ചെറിയ ഉള്ളി അഞ്ചു എണ്ണം*കറി വേപ്പില രണ്ട് തണ്ട്*മല്ലിച്ചപ്പ് ഒരു പിടി*തേങ്ങ കൊത്ത് രണ്ട് ടേബിള്‍ സ്പൂണ്‍*തേങ്ങ ചിരകിയത് കാല്‍ കപ്പ്*വെള്ളം ആവശ്യത്തിന്*വാഴ ഇല ചെറുത് ഒന്ന്

തയ്യാറാക്കുന്ന വിധം

ബീഫ് കഴുകി വെള്ളം വാരാന്‍ വെക്കുക,കുക്കറിലേക് ബീഫ്, കൊച്ചമ്മിണീസ് ബീഫ് മസാല, മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, ഉലുവ, അല്പം വെള്ളം ചേര്‍ത്ത് എട്ടു വിസ്സില്‍ വരുന്നത് വരെ വേവിക്കുക.ശേഷം ചീനച്ചട്ടി അടുപ്പത്തു വെച്ച്, വെളിച്ചെണ്ണ ചേര്‍ത്ത് ചൂടായാല്‍ സവാള സ്ലൈസ് ചെയ്തു ചേര്‍ത്ത് നന്നായി വഴറ്റുക, അതിലേക് തക്കാളി പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.ശേഷം തയ്യാറാക്കിയ ബീഫ് മിക്‌സ് കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഡ്രൈ ചെയ്തു എടുക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ 2ടേബിള്‍ സ്പൂണ്, ചെറിയ ഉള്ളി 5 എണ്ണം, കറി വേപ്പില 2തണ്ട്, മല്ലിച്ചപ്പ് 1പിടി ഒപ്പം, തേങ്ങ കൊത്തും ചേര്‍ത്ത് താളിച്ചു ഡ്രയ് ചെയ്തു വെച്ച ബീഫ് കൂട്ടിലേക്ക് ചേര്‍ക്കുക. പുട്ട് പൊടിയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നനച്ചെടുക്കുക, ചിരകിയ തേങ്ങ ചേര്‍ത്തു പുട്ട് ചുട്ടെടുക്കുക.

കിഴി തയ്യാറാക്കുന്ന വിധംവാഴ ഇല എടുത്ത് ഒന്ന് വാട്ടി, അതിലേക് നേരത്തെ തയ്യാര്‍ ചെയ്ത ബീഫും പുട്ടും കൂടി മിക്‌സ് ചെയ്തു ഇലയില്‍ ആക്കി കിഴി കെട്ടി, ഒരു ചട്ടിയില്‍ 10 മിനിറ്റ് അടച്ചു വെച്ചു പൊള്ളിക്കുക'

Content Highlights- The king of putts; Kochammini's special beef kizhi putt is ready

To advertise here,contact us