കൊച്ചമ്മിണീസ് കറിപൗഡര് ഉപയോഗിച്ച് ഉപ്പുമാങ്ങ കാന്താരി ചിക്കന്കറി തയ്യാറാക്കാം
ആവശ്യമായ സാധനങ്ങള്ചിക്കന്-500gചുവന്നുള്ളി-15nosകാന്താരിമുളക്-6ചതച്ചത്വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1tbspഉപ്പുമാങ്ങ വലുത് -1nosവെള്ള കാന്താരി ഉപ്പിലിട്ടത് -5nosകൊച്ചമ്മണീസ് ഉലുവ-1/2tspകൊച്ചമ്മിണീസ് പെരുംജീരകം -1/2tspകൊച്ചമ്മിണീസ് മല്ലിപ്പൊടി-1tspകൊച്ചമ്മിണീസ് മുളകു പൊടി -1tspകൊച്ചമ്മിണീസ് മഞ്ഞള് പൊടി -1/4tspകൊച്ചമ്മിണീസ് ഗരം മസാല പൊടി -1/2tspകൊച്ചമ്മിണീസ് ചിക്കന് മസാല പൊടി -1ട്ബ്സ്പ്നാളികേരപ്പാല് -1കപ്പ്വെളിച്ചെണ്ണ-4tbspഉപ്പ് -ആവശ്യത്തിന്വേപ്പില -മൂന്നു തണ്ട്
തയ്യാറാക്കുന്ന വിധംഉപ്പുമാങ്ങയും ഉപ്പിലിട്ട കാന്താരി മുളകും ഒരു ടേബിള് സ്പൂണ് വെളിച്ചെണ്ണയും രണ്ടുതണ്ട് വേപ്പിലയും നന്നായി തിരുമ്മി വയ്ക്കുക. ചട്ടി അടുപ്പില് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് ഉലുവയും, പെരിഞ്ചീരകവും, വേപ്പിലയും പൊട്ടിക്കുക, അതിലേക്ക് ചതച്ച ചുവന്നുള്ളിയിട്ട് വഴറ്റിയെടുക്കുക. ചതച്ചുവെച്ച കാന്താരിയും, വെളുത്തുള്ളിയും ഇഞ്ചി പേസ്റ്റും ഇട്ടുകൊടുത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് കൊച്ചമ്മണീസ് പൊടികള് എല്ലാം ചേര്ത്ത് നന്നായി പച്ചമണം മാറുന്നവരെ ചെറിയ തീയില് വഴറ്റുക. കഴുകി വെള്ളം വാര്ത്തു വെച്ചിട്ടുള്ള ചിക്കനും, ഉപ്പും, ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത്, ചെറിയ തീയില് മൂടി വെച്ച് വേവിക്കുക. വെന്ത ചിക്കനിലേക് തിരുമ്മിവെച്ച ഉപ്പ് മാങ്ങാ കൂടി ചേര്ത്ത് കൊടുത്ത് 5മിനിറ്റ് വീണ്ടും ചെറിയ തിയില് വെച്ച്, നാളികേരപാല് ഒഴിച്ച് പതഞ്ഞ് പൊങ്ങിയതിന് ശേഷം തീ ഓഫ് ചെയ്യുക. 1ടീ സ്പൂണ് പച്ചവെളിച്ചെണ്ണയും, വേപ്പിലയും ഇട്ട് കൊടുത്ത് കുറച്ചുനേരം മൂടി വെച്ചതിനു ശേഷം ഉപയോഗിക്കുക. സ്വാദിഷ്ടമായ ഉപ്പുമാങ്ങ ചിക്കന് കറി റെഡി ചോറിന്റെയും എല്ലാവിധ പലഹാരത്തിന്റെ കൂടെയും ഉപയോഗിക്കാം.
Content Highlights: kochammini foods cooking competition ruchiporu salt mango chicken curry