കൊച്ചമ്മിണീസിന്റെ സ്പെഷ്യല് പോര്ക്ക് കറി പൗഡര് ഉപയോഗിച്ച് പോര്ക്ക് ഫ്രൈ തയ്യാറാക്കാം
ചേരുവകള്പോര്ക്ക് കഷ്ണങ്ങള് ആക്കിയത് 1 kgവെളിയുള്ളി 250g (ചെറുതായി അരിഞ്ഞത്)ഇഞ്ചി - ചെ റി യ കഷ്ണംചെറിയുള്ളി 15 എണ്ണംവെളുത്തുള്ളി 1 കുടംപച്ചമുളക് 3 എണ്ണംമുളകുപൊടി 2 ടീസ്പൂണ്കുരുമുളക് പൊടി 3 ടീസ്പൂണ്കൊച്ചമ്മിണി പോര്ക്ക് മസാല 3 ടീസ്പൂണ്മല്ലി പൊടി 3 ടീസ്പൂണ്മഞ്ഞള് പൊടി 1 ടീസ്പൂണ്കറിവേപ്പില 2 തണ്ട്വെളിച്ചെണ്ണ 50 mlപെരുഞ്ചീരകം ¼ ടീസ്പൂണ്കടുക് ½ ടീസ്പൂണ്ഉപ്പ് ആവശ്യത്തി ന്തേങ്ങ കൊത്ത് 50 g
തയ്യാറാക്കുന്ന വിധംപോര്ക്കിന്റെ മണം മാറുന്നതിനായി ഉപ്പും മഞ്ഞള്പൊടിയും വെളിച്ചെണ്ണ 1 ടീസ്പൂണ് ചേര്ത്ത് തിരുമ്മി പോര്ക്ക് ½ മണിക്കൂര് മാറ്റി വെക്കുക. അതിനു ശേഷം നന്നായി കഴുകി കുക്കറില് പോര്ക്ക് ഇറച്ചി ഇടുക. അതിലേക്ക് ഇഞ്ചി ചെറിയുളളി, വെളുത്തുള്ളി എന്നിവ ചതച്ച് ചേര്ക്കുക. മഞ്ഞള് പൊടി ½ ടീ സ്പൂണ്, മുളകുപൊടി 1 ടീ സ്പൂണ്, മല്ലിപ്പൊ ടി 1 ടീ സ്പൂണ്, കൊചമ്മിണി പോര്ക്ക് മസാല 2 ടീസ്പൂണ്, ഉപ്പ് കറിവേപ്പില എന്നിവ ചേര്ത്ത് തിരുമ്മി 10 മിനിറ്റ് റെസ്റ് ചെയ്യാന് വെച്ചതിനു ശേഷം വേവിക്കാന് വെക്കുക. മുക്കാല് വേവാകുമ്പോള് കുക്കറില് നിന്ന് ഇറക്കി മാറ്റി വെക്കുക. അടുപ്പത്ത് ഉരുളി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ കൊത്ത് ഇട്ടു വറുത്തു മാറ്റി വെക്കുക. ഈ എണ്ണയിലേക്ക് കടുകും പെരുഞ്ചീരകവും ഇട്ടു പൊട്ടിക്കുക. ശേഷം വെല്യയുള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളകും കറിവേപ്പിലയും ഇട്ടു ബ്രൗണ് കളര് ആകുന്നത് വരെ വഴറ്റുക. ഇതിലേക്ക് മഞ്ഞപൊ ടി ½ ടീ സ്പൂണ്, മുളക് പൊ ടി 1 ടീ സ്പൂണ്, മല്ലിപ്പൊടി 1 ടീസ്പൂണ്, കൊച്ചമ്മിണി പോര്ക്ക് മസാല 2 ടീസ്പൂണ്, കുരുമുളക് പൊടി 2 ടീസ്പൂണ് എന്നിവ ചേര്ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തുടര്ന്ന് വേവിച്ച് വെച്ച പോര്ക്ക് കുറേ ശയായി ഇട്ടു വഴറ്റുക. ചെറിയ തീയിലിട്ടു തിക്ക് കട്ടിയുള്ള ആകുന്നത് വരെ ഇളക്കുക. കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും മാറ്റിവെച്ച തേങ്ങ കൊത്തും ചേര്ത്ത് അടുപ്പില് നിന്ന് മാറ്റി വെക്കുക.
Content Highlights: kochammini foods cooking competition ruchiporu 2025 pork fry