ബീഫ് കുറച്ച് വ്യത്യസ്തമായി തയ്യാറാക്കിയാലോ. കൊച്ചമ്മിണീസ് ഇറച്ചി മസാല ഉപയോഗിച്ച് ബീഫ് പെരട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്
ബീഫ്- 1 kgകൊച്ചമ്മിണീസ് ഇറച്ചി മസാല -2 t spoonഇഞ്ചി- ചെറിയകഷ്ണംവെളുത്തുള്ളി-7 അല്ലിപച്ചമുളക് - 4 എണ്ണംവറുത്ത് പൊടിച്ച മല്ലി മുളക് - ആവിശ്യത്തിന്ഗരം മസാല-ഒന്നര tspoonകുരുമുളക് പൊടി -2 table spoon.ഉപ്പ്- ആവശ്യത്തിന്.മഞ്ഞള് പൊടി - 1 t spoonസവാള - 1 വലുത്തെങ്ങ കൊത്ത് -10 എണ്ണംമല്ലിയില - ഒരുപിടികറിവേപ്പില - ആവശ്യത്തിന്വെളിച്ചെണ്ണ - 3 t spoon
ഉണ്ടാക്കുന്ന വിധം
ബീഫിലേക്ക് മഞ്ഞള്പൊടി, വറുത്ത മല്ലിപ്പൊടി, മുളക്പൊടി, കൊച്ചമ്മിണീസ് ഇറച്ചി മസാലയും ഉപ്പും ചേര്ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് 5 മിനിട്ട് വെക്കുക. ഒരു പച്ചമുളക് കീറിയതും, മൂന്ന് ചെറിയുള്ളിയും കുനുകുന അരിഞ്ഞ് വെച്ച ഇഞ്ചി വെളുത്തുള്ളിയും ഒരു ടേബിള് സ്പൂണ് ചേര്ത്ത് കുക്കറില് നന്നായി വേവിക്കുക. ഉരുളി അടുപ്പത്ത് വെച്ച് നന്നായി ചൂടായത്തിന് ശേഷം 3 ടേബിള് സ്പൂണ് നാടന് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം തേങ്ങാ കൊത്ത് ഇട്ട് മൂപ്പിച്ചെടുത്ത് അതിലേക്ക് കനം കുറച്ച് അരിഞ്ഞു വെച്ച സവാള ചേര്ത്ത് ഗോള്ഡണ് ബ്രൗണ് ആകുന്നവരെ വഴറ്റുക. ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചേര്ത്ത് വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും വറ്റല് മുളകും മൂപ്പിച്ചെടുക്കുക. തീ കുറച്ച് വെക്കുക. ശേഷം ചെറിയുള്ളി ചേര്ത്ത് നന്നായി വഴറ്റുക. ഈ സമയം ആവശ്യമുള്ള ഉപ്പ് ചേര്ക്കുക. ശേഷം തക്കാളി ചേര്ത്ത് വഴറ്റുക.
Content Highlights: kochammini foods cooking competition ruchiporu 2025 beef fry