'ഇത് ഉണ്ടാക്കുന്ന കണ്ടാല്‍ ഛര്‍ദിക്കാന്‍ വരുന്നു'; വൈറലായി ഭീമന്‍ പൊറോട്ട, വീഡിയോ

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്

പൊറോട്ട എല്ലാവരുടെയും ഇഷ്ടപ്പെട്ട വിഭവമാണ്. പൊറോട്ട അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്നറിഞ്ഞിട്ട് പോലും പലപ്പോഴും ഹോട്ടലുകളില്‍ നമ്മള്‍ ആദ്യം ഓര്‍ഡര്‍ ചെയ്യുന്നത് പൊറോട്ട ആയിരിക്കും.

ഇപ്പോഴിതാ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഒരു ഹോട്ടലില്‍ ഭീമന്‍ പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണ പൊറോട്ട ഉണ്ടാക്കുന്ന രീതിയിലാണ് ആ പൊറോട്ട ഉണ്ടാക്കുന്നത്. എന്നാല്‍ അതിന് വലുപ്പം കൂടുതലായതുകൊണ്ട് തന്നെ ആയാളുടെ കൈകളിലും ഷര്‍ട്ടിലും എല്ലാം സ്പര്‍ശിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

Paseena Parantha: Just one of the many reasons why you should eat at home. pic.twitter.com/lMtpdTrrg2

സ്ട്രീറ്റ് ഫുഡി പലപ്പോഴും വൃത്തിയില്ലാത്ത സാഹചര്യത്തിലുണ്ടാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് കൂടി പോയെന്നാണ് ആളുകളുടെ അഭിപ്രായം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 'ഞാന്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി,' ഒരു കാഴ്ചക്കാരന്‍ പങ്കുവെച്ചു. ഈ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടിട്ട് ഛര്‍ദിക്കാന്‍ വരുന്നുവെന്നാണ് ചിലരുടെ കമന്റ്. 300kല്‍ ആധികം ആളുകളാണ് എക്‌സില്‍ ഈ വീഡിയോ കണ്ടത്.

Content Highlights: Street parotta making viral in social media

To advertise here,contact us