സീഫുഡില്‍ ഒരു വെറൈറ്റി ഐറ്റം; സീ ഫുഡ് നൂല്‍പുട്ട് ബിരിയാണി തയ്യാറാക്കാം

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് സീ ഫുഡ് നൂല്‍പുട്ട് ബിരിയാണി തയ്യാറാക്കാം

സീ ഫുഡ് ഐറ്റംസില്‍ ധാരാളം വെറൈറ്റികള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്കിതാ പുതിയൊരു ഐറ്റം കൂടി

ആവശ്യമായ സാധനങ്ങള്‍

അരിപ്പൊടി - 2കപ്പ്ഉപ്പ് - ആവശ്യത്തിന്വെള്ളം - കുഴക്കാന്‍ ആവശ്യത്തിന്.അരിപ്പൊടി ഉപ്പും വെള്ളവും ഒഴിച്ചു കുയച്ചു ഇടിയപ്പം ചുട്ടെടുക്കുക

മസാല ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

ചെമ്മീന്‍ - 1/2 kgകൂന്തല്‍ - 1/2 kgകല്ലുമ്മ കായ - 1/2kgസവാള-3തക്കാളി-2ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്-2 സ്പൂണ്‍കാരറ്റ് - 1കൊച്ചമ്മിണീസ് ചില്ലി പൗഡര്‍ -2 സ്പൂണ്‍കൊച്ചമ്മിണീസ് ഫിഷ് മസാല -1സ്പൂണ്‍മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍ഗരം മസാല-അര സ്പൂണ്‍കുരുമുളക് പൊടി-2സ്പൂണ്‍മല്ലി ഇല, വേപ്പില-2തണ്ട്വെളിച്ചെണ്ണ- 1/2 കപ്പ്ഉപ്പു ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍, കൂന്തല്‍, കല്ലുമ്മക്കായ ഇവയില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, 1/2സ്പൂണ്‍ ഫിഷ് മസാല, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ റെസ്റ്റ് ചെയ്തു അത് പൊരിച്ചെടുക്കുക. മീന്‍ പൊരിച്ചെടുത്ത എണ്ണയില്‍ തന്നെ സവാള ഇട്ടു വയറ്റി എടുക്കുക, സവാള വഴന്ന് വന്നാല്‍ ഇതിലേക്കു ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്‍ത്തു അതിന്റെ പച്ച മണം മാറിയാല്‍ ഇതിലേക്കു തക്കാളി ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പു, ബാക്കി ഫിഷ് മസാല, ഗരം മസാല, കുരുമുളക് പൊടി ഇവ ചേര്‍ത്തു അതിന്റെ പച്ച മണം മാറുമ്പോള്‍ അതിലേക്ക് ചെറുതായി കട്ട് ചെയ്ത കാരറ്റ് ചേര്‍ത്തു 5 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം ഇതിലേക്കു പൊരിച്ചെടുത്ത ചെമ്മീന്‍, കൂന്തല്‍ ഇവചേര്‍ത്ത് മല്ലി, വേപ്പില ഇവയും ചേര്‍ത്തു ഒന്ന് നന്നായി മിക്‌സ് ആക്കുക. ഇതിലേക്കു നൂല്‍ പുട്ട് ഒന്ന് കൈ കൊണ്ട് പൊടിച്ചു ചേര്‍ത്തു കൊടുക്കുക നന്നായി ഇളക്കി മൂന്ന് മിനിറ്റ് ദം ചെയ്യുക.

Content Highlights: kochamminis ruchiporu 2025 seafood

To advertise here,contact us