ഇന്ന് ഒരു വെറൈറ്റി തോരന് ആയാലോ? കൊച്ചമ്മിണീസ് പൗഡര് ഉപയോഗിച്ച് കേരാദിഫല തോരന് തയ്യാരാക്കി നോക്കിയാലോ?
ചേരുവകള്
കൊച്ചമ്മിണീസ് മുളക് പൊടി - 1 ടേബിളില് സ്പൂണ്.കൊച്ചമ്മിണീസ് മഞ്ഞള് പൊടി - ഒരു ടീസ്പൂണ്.കൊച്ചമ്മിണീസ് മല്ലിപൊടി - ഒരു ടീസ്പൂണ്കൊച്ചമ്മിണീസ് ജീരകം - 1ടീസ്പൂണ്.കൊച്ചമ്മിണീസ് പെരിഞ്ജീരകം - ഒരു ടീസ്പൂണ്.കൊച്ചമ്മിണീസ് - കടുക് 1ടീസ്പൂണ്.കൊച്ചമ്മിണീസ് മസാല - ഒരു ടീസ്പൂണ്.ഉപ്പ് പാകത്തിന്വെള്ളം പാകത്തിന്തെങ്ങിന് പൂക്കുല - 250ഗ്രാംബോക്രോളി - 100 ഗ്രാംസവാള - 1നട്സ് കിസ്മിസ് - ഒരു പിടിനെയ്യ് - 150 ഗ്രാംഅരി - ഒരു പിടിഎള്ള് - 50ഗ്രാംകറിവേപ്പില - രണ്ടു തണ്ട്തേങ്ങ പീര - 2കപ്പ് (ചെറിയ കപ്പ്)പച്ചമുളക് - 1വെളുത്തുള്ളി - 5ഇതള്
തയ്യാറാക്കുന്ന വിധംഇളം തളിരു ആയ തെങ്ങിന് പൂക്കുലയിറുത്തു ഒരു പാനില് വെള്ളം തിളപ്പിച്ച് അതിലേക്കു ഇട്ട് വേവിച്ചു ഊറ്റി മാറ്റം. ബോക്രോളി കൊത്തി അരിഞ്ഞു ചൂടുവെള്ളത്തില് ഇട്ട് രണ്ടു മിനിറ്റു കഴിഞ്ഞു അതും കൂടെ ഊറ്റി ഒന്നിച്ചു ചേര്ത്ത് വയ്ക്കാം. ചുവടു കട്ടിയുള്ള ഒരു പാനില് നെയ്യ് ഒഴിച്ചു തിള വരുമ്പോള് കിസ്മിസ്, നട്സ് വറുത്തു മാറ്റം. എള്ളു വറുത്തു മാറ്റം. ഇതിലേക്ക് കടുക്, ജീരകം, പെരുംജീരകം, എള്ള് എന്നിവ ഇട്ട് മൂത്തു വരുമ്പോള്, ചതച്ച വെളുത്തുള്ളി ചേര്ക്കാം. കറിവേപ്പിലയും ചേര്ത്ത് മൂത്തു വരുമ്പോള് അരിഞ്ഞ സവാളയും ചേര്ത്ത് മൊരിച്ചെടുക്കാം. ശേഷം വേവിച്ച കൂട്ട് ചേര്ത്ത് ഇളക്കി ഉപ്പും ചേര്ത്ത് മൂടി രണ്ടു മിനിറ്റു വയ്ക്കാം. തേങ്ങപീരയു പച്ചമുളക് ചതച്ചതും ചേര്ക്കാം ഇതിലേക്ക് മുളക് പൊടി, മഞ്ഞള് പൊടി, മല്ലിപൊടി, മസാല എന്നിവ ചേർത്ത് ഇളക്കി ചെറു തീയില് ഇടാം. വെള്ളം വറ്റി തുടങ്ങുമ്പോള് വറുത്തു മാറ്റി വച്ചേക്കുന്ന കൂട്ട് ചേര്ത്ത് ഇളക്കി ചിക്കി റോസ്റ്റ് ആക്കി എടുത്തു വിളമ്പാം.
Content Highlights: kochammini foods cooking competition ruchiporu 2025 keradhiphala thoran