സ്വാദൂറും പാല്‍കൂട്ട് ബീഫ് തയ്യാറാക്കിയാലോ?

കൊച്ചമ്മിണീസ് കറിമസാല ഉപയോഗിച്ച് പാല്‍കൂട്ട് ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ബീഫ് ഇഷ്ടപ്പെടുന്നവര്‍ ഈ പാല്‍കൂട്ട് ബീഫ് ഒന്നു പരീക്ഷിച്ചു നോക്കൂ. കൊച്ചമ്മിണീസ് കറിമസാല ഉപയോഗിച്ച് പാല്‍കൂട്ട് ബീഫ് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ആവശ്യമാസ സാധനങ്ങള്‍ബീഫ് 250gജിഞ്ജര്‍ ഗാര്‍ലിക് പേസ്റ്റ് 2tspയോഗര്‍ട്ട് 3 tspനല്ല ജീരകം പൊടി 2tspകുരുമുളക് പൊടി 5 tspബട്ടര്‍ 2 tspമല്ലി ഇലകൊച്ചുള്ളി അര കപ്പ്തേങ്ങ പൊടി 3 tspപാല്‍ 1 കപ്പ്ഉപ്പ്Cheddar ചീസ് 3 tspഎണ്ണ 2 tspബദാം കുതിര്‍ത്തത് 8എണ്ണംകൊച്ചമ്മിണീസ് ഗരമസാല 2 tsp

തയ്യാറാക്കുന്ന വിധം

ബീഫ് കഴുകി കഷ്ണങ്ങള്‍ ആക്കി അതിലേക്കു യോഗര്‍ട്ട്, ഉപ്പ്, കൊച്ചമ്മിണീസ് ഗരംമസാല, ജീരകപ്പൊടി, ജിഞ്ജര്‍ ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് 1മണിക്കൂര്‍ വയ്ക്കുക. ശേഷം വേറെ പാത്രത്തില്‍ ബട്ടര്‍/എണ്ണ ചേര്‍ക്കുക ഇതിലേക്ക് 5 വെളുത്തുള്ളി ചെറുതായി ചേര്‍ക്കുക, ജീരകപ്പൊടി, കുരുമുളക് പൊടി, ഉപ്പ് ചേര്‍ക്കുക ശേഷം കൊച്ചുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ഇതിലേക്ക് ബീഫ് ചേര്‍ക്കുക 1 കപ്പ് പാല്‍ ഒഴിച്ച് നന്നായി വേവിക്കുക. ശേഷം ബദാം കുതിര്‍ത്തതും തേങ്ങ പൊടിയും അരച്ചെടുത്ത് ഇതിലേക്ക് ഒഴിക്കുക. കുറച്ചു മല്ലിഇലയും cheddar ചീസ് ചേര്‍ത്ത് ഓഫ് ആക്കുക അടിപൊളി പാല്‍ കൂട്ടു ബീഫ് തയ്യാര്‍.

Content Highlights: kochammini foods cooking competition ruchiporu2025 paalkuttu beef curry

To advertise here,contact us