കോഡോ മില്ലറ്റ് ഒരു ധാന്യമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൃഷിവിളകളില് ഒന്നാണ്. ഇത് വച്ചൊരു കിടിലന് ഐറ്റം തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ സാധനങ്ങള്
കോഡോ മില്ലറ്റ് - 250 ഗ്രാംചെമ്മീന് - 250 ഗ്രാംവെളിച്ചെണ്ണഉപ്പ്തക്കാളി - 1സവാള - 2ഇഞ്ചി പേസ്റ്റ് - അര ടീസ്പൂണ്വെളുത്തുള്ളി - അര ടീസ്പൂണ്പച്ചമുളക് - 4കൊച്ചമ്മിണീസ് മഞ്ഞള്പ്പൊടികൊച്ചമ്മിണീസ് ഗരം മസാല പൊടിപെരുംജീരകം പൊടിതേങ്ങാപാല്മല്ലിയിലകുരുവുകള് (Nuts)
തയ്യാറാക്കുന്ന വിധം
ചെമ്മീനും ചിക്കനും ഉപ്പ്, മഞ്ഞള്പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാല എന്നിവ ചേര്ത്ത് മാരിനേറ്റ് ചെയ്യുക. ചൂടായ കടായില് വെളിച്ചെണ്ണ ഒഴിച്ച് സവാള, തക്കാളി, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചേര്ത്ത് വഴറ്റുക. തക്കാളി ചേര്ത്ത് നന്നായി വഴറ്റി എടുക്കുക. മാരിനേറ്റ് ചെയ്ത ചെമ്മീന് വറുത്തെടുക്കുക.വഴറ്റിയ സവാള-തക്കാളി മിശ്രിതം രണ്ടു ഭാഗമാക്കി അതില് ഒന്ന് വറുത്ത ചെമ്മീനില് ചേര്ക്കുക.
മില്ലറ്റ് വേവിക്കല്
മില്ലറ്റിന്റെ ഒരു ഭാഗം തേങ്ങാപാലിലും ഒരു ടേബിള് സ്പൂണ് ചെമ്മീന് മിശ്രിതത്തിലും ചേര്ത്ത് വേവിക്കുക.
ലെയറിംഗ്
ആദ്യം ചെമ്മീന് മിശ്രിതം, തുടര്ന്ന് മില്ലറ്റ്.
പിന്നെ വീണ്ടും ചെമ്മീന്, ശേഷം മില്ലറ്റ്.
മുകളില് മല്ലിയിലയും കുരുവുകളും വിതറി അലങ്കരിക്കുക
Content Highlights: kochammini foods cooking competition ruchiporu2025