കോഫ്തായ്ക്കു വേണ്ട ചേരുവകള്
കോഴിയുടെ ദശഭാഗ0( എല്ല് ഇല്ലാതെ )- 250 ഗ്രാ0മുട്ട - ഒരെണ്ണ0 പതപ്പിച്ചത്പച്ചമുളക് കൊത്തി അരിഞ്ഞത് - 2ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 1/2 ടീസ്പൂണ് വീത0മല്ലിയില ചെറുതായി അരിഞ്ഞത് - 1 1/2 ടീസ്പൂണ്ഗരം മസാല - 1/2 ടീസ്പൂണ്മഞ്ഞള്പൊടി - 1/2 ടീസ്പൂണ്സവാള ചെറുതായി അരിഞ്ഞത് - 1ഉപ്പ് - ആവശ്യത്തിന്എണ്ണ വറക്കുവാ9 - 300 മില്ലിലിറ്റ4നട്സ്, കിസ്മിസ്, ഗ്രേറ്റു ചെയ്ത പനീ4 നെയ്യില് വറുത്തത് - 1 1/2 ടേബിള്സ്പൂണ്കോണ്ഫ്ലോര്-1 ടീസ്പൂണ്
പാചകം ചെയ്യുന്ന വിധം
കോഴിയിറച്ചി അരച്ചതില് മുട്ട, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, മല്ലിയില, ഗര0മസാല, മഞ്ഞള്പൊടി, കോണ്ഫ്ലോ4 എന്നിവയു0 ആവശ്യത്തിനു ഉപ്പു0 ചേ4ത്ത് ഇളക്കുക. അതിനുശേഷ0 ചെറിയ ഉരുളകളാക്കി അതിനുള്ളില് നട്സ്, കിസ്മിസ്, ഗ്രേറ്റു ചെയ്ത പനീ4 എന്നിവ വെച്ച് ഉരുട്ടി 10 മിനിറ്റ് മാറ്റി വയ്ക്കുക.
ഗ്രേവിക്കു വേണ്ട ചേരുവകള്
കടുക് 1/2 ടീസ്പൂണ്സവാള 1ചെറിയ ഉള്ളി 10തക്കാളി 2ഇഞ്ചി ഒരു ചെറിയ കഷണ0വെളുത്തുള്ളി ചെറുത് 6പച്ചമുളക് 1മഞ്ഞള്പൊടി 1/2 ടീസ്പൂണ്കാശ്മീരി മുളകുപൊടി 1 ടീസ്പൂണ്മല്ലിപൊടി 3/4 ടീസ്പൂണ്ഗരംമസാലപൊടി (പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, കുരുമുളക്, പെരു0ജീരക0) 1/2 ടീസ്പൂണ്നട്സ് അരച്ചത് 1/2 കപ്പ്തൈര് 1/4 കപ്പ്നെയ്യ് 1 ടേബിള്സ്പൂണ്വെളിച്ചെണ്ണ 1 ടേബിള്സ്പൂണ്ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു ചീനചട്ടിയില് എണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാവുമ്പോള് ഉരുട്ടി വച്ച കോഫ്ത ഓരോന്നും വറത്തു കോരുക. അതിനുശേഷം മറ്റൊരു ചീനചട്ടിയില് നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് ചൂടാവുമ്പോള് കടുക് പൊട്ടിക്കുക. അതിനുശേഷം അരച്ചുവെച്ച സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേര്ത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയശേഷം അതില് മഞ്ഞള്പൊടി, മുളകുപൊടി, മല്ലിപൊടി, ഗരംമസാല എന്നിവ ചേര്ക്കുക. രണ്ടു മിനിറ്റ് വഴറ്റിയ ശേഷം തീ കുറച്ച് തൈരും ചേര്ത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം അരച്ചു വച്ച നട്സും കുറച്ചു വെള്ളവും ചേര്ക്കുക. വറുത്തു വച്ച കോഫ്തായും ചേര്ത്ത് 5 മിനിറ്റ് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്ത്ത് അടച്ച് 3 മിനിറ്റ് വയ്ക്കുക. അതിനുശേഷം വിളമ്പുവാനുള്ള പാത്രത്തില് ഒഴിച്ച് ഗ്രേറ്റു ചെയ്ത പനീര്, മല്ലിയില, നട്സ് എന്നിവ തൂവി ഉപയോഗിക്കുക. ചപ്പാത്തി, നാന് എന്നിവയുടെ കൂടെ സൈഡ് ഡിഷ് ആയി ഉപയോഗിക്കാം.
Content Highlights: kochammini foods cooking competition ruchiporu 2025