നമ്മുടെ സ്വന്തം ഇഡ്ലിയും സാമ്പാറും ചമ്മന്തിയും നല്ല ബെസ്റ്റ് കോമ്പിനേഷൻ ആണെന്നതിൽ തർക്കമില്ല. രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും കിടിലനാണ് ഈ കോമ്പിനേഷനെന്ന് പറഞ്ഞിരിക്കുകയാണ് ഡോ. സൗരഭ് സേഥി. എഐഐഎംഎസ് ട്രെയിൻഡ് ഗാസ്ട്രോഎൻഡറോളജിസ്റ്റായ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സൗത്ത് ഇന്ത്യൻ ഡിഷിനെ പ്രശംസ കൊണ്ട് മൂടിയത്.
രാവിലെ കഴിക്കാൻ ഏറ്റവും ബെസ്റ്റായ എട്ടോളം ബ്രേക്ക് ഫാസ്റ്റുകളെ കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നത്. അതിലാണ് ഇഡ്ലിയെയും സാമ്പാറിനെയും ചമ്മന്തിയെയും അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെർമെന്റഡാണ്, ഫൈബറുമുണ്ട് പിന്നെ പ്ലാന്റ് പ്രോട്ടീൻ.. മാത്രമല്ല ഈ സൗത്ത് ഇന്ത്യൻ പരമ്പരാഗത ആഹാരത്തിന് ഗട്ട് ബാക്ടീരിയകളെ പരിപോഷിപ്പിക്കാനും സാധിക്കും.
പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് ബ്രേക്ക് ഫാസ്റ്റുകൾ
അദ്ദേഹം തരുന്ന പ്രധാന ഉപദേശം വയറിന് ഏറ്റവും മികച്ചത് നാല് 'പി'കൾ അടങ്ങിയ ഭക്ഷണമാണെന്നാണ്. പ്രോട്ടീൻ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്്സ്, പോളി ഫീനോൾസ് എന്നിവയാണത്.Content Highlights: South Indian dish Idli and Sambar with Chutney is a healthy breakfast