വെജ് വിഭവങ്ങള് ഇഷ്ടപ്പെടുന്നവര്ക്കിതാ ഒരു വെറൈറ്റി വിഭവം. കൊച്ചമ്മിണീസ് സാമ്പാര് പൗഡര് കൊണ്ട് മഷ്റൂം കൂട്ടു കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്
മഷ്റൂം - 250 gmമഞ്ഞള് പൊടി - 1 ടി സ്പൂണ്മുളക് പൊടി - 2 t spoonചെറിയുള്ളി - 100 gmഗരം മസാല പൊടി - 100gmമുരിങ്ങക്ക, പടവലങ്ങ, ഉരുളക്കിഴങ്ങ് -50 gm വീതംകൊച്ചമ്മിണീസ് സാമ്പാര് പൊടി - 2 t spoonതക്കാളി നുറുക്കിയത് - 1 എണ്ണംഉപ്പ് - പാകത്തിന്തേങ്ങ -100gഗ്രാം
പാകം ചെയ്യുന്ന വിധം250ഗ്രാം മഷ്റൂം അല്പം വെളിച്ചെണ്ണയില് നന്നായി വഴറ്റി മാറ്റി വയ്ക്കുക. ശേഷം തേങ്ങ പൊടിയായി തിരുമ്മിയത് ഇളം ബ്രൗണ് നിറത്തില് വറുത്തെടുക്കുക. ഇതിലേക്ക് മഞ്ഞള് പൊടി, മുളക് പൊടി, ചെറിയ ഉള്ളി ഇവ ചേര്ത്ത് മൂപ്പിച്ച് എടുക്കുക. ഈ കൂട്ട് മയത്തില് അരച്ച് മുരിങ്ങക്ക, പടവലങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി ഇവ ചെറുതായി നുറുക്കിയതില് ചേര്ത്ത് വേവിക്കുക. പാകമായ ശേഷം 1 table spoon നെയ്യ് ചൂടാക്കി കൊച്ചമ്മിണീസ് സാമ്പാര് പൊടി വഴറ്റി ഈ കൂട്ടിലേക്ക് ചേര്ക്കുക. ഇതിലേക്ക് വഴറ്റിയ മഷ്റൂം ചേര്ക്കുക. കടുക് താളിച്ച് ചേര്ത്ത് ഉപയോഗിക്കാം.
Content Highlights: kochamminis ruchiporu 2025 mushrroom curry