സ്വീറ്റ് പൊട്ടറ്റോ ലോക്കി കൊഫ്ത ഇഷ്ടപ്പെടുന്നവരാണോ? കൊച്ചമ്മിണീസിന്റെ കറിപൗഡറുകളുപയോഗിച്ച് സ്വീറ്റ് പൊട്ടറ്റോ ലോക്കി കൊഫ്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്സ്വീറ്റ് പൊട്ടറ്റോ 2 എണ്ണം (ചെറുത് )ലോക്കി (ചുരക്ക ) 1 ചെറിയ പീസ്കാശ്മീരി മുളക് പൊടി 2ടീസ്പൂണ്മല്ലിപ്പൊടി 1ടീസ്പൂണ്മഞ്ഞള്പൊടി 1/4 ടീസ്പൂണ്നല്ല ജീരകപ്പൊടി 1ടീസ്പൂണ്ഏലക്ക 2എണ്ണംകുരുമുളക് 5എണ്ണംപട്ട 2പീസ്കരയാമ്പു 4എണ്ണംനല്ല ജീരകം 1ടീസ്പൂണ്സവാള 2എണ്ണംപച്ച മുളക് 2എണ്ണംഇഞ്ചി 1ചെറിയ പീസ്വെളുത്തുള്ളി 4എണ്ണംതക്കാളി 4എണ്ണംകശുവണ്ടി പരിപ്പ് 20 എണ്ണംഉപ്പ്ആവശ്യത്തിന്ബട്ടര് 2പീസ്ഓയില് ആവശ്യത്തിന്പഞ്ചസാര 2ടീസ്പൂണ്ഗരം മസാലപ്പൊടി 1/2 ടീസ്പൂണ്കസൂരി മേത്തി 1ടീസ്പൂണ്മല്ലിയില ഒരു പിടിഫ്രഷ് ക്രീം 1/4 കപ്പ്കോണ് ഫ്ളോർ 2ടീസ്പൂണ്
പാചക രീതിസ്വീറ്റ് പൊട്ടറ്റോ വേവിച്ച് ഒരു ബൗളില് ഉടച്ചു വെക്കുക. ചുരക്ക ഗ്രേറ്റ് ചെയ്ത് ബട്ടറില് വഴറ്റി ബൗളിലിടുക. മല്ലിയില, കോണ് ഫ്ളോർ, പച്ചമുളക് 2എണ്ണം ചെറുതായി മുറിച്ചതും ഉപ്പുമിട്ട് എല്ലാം നന്നായി കുഴച്ചു ഉരുളുകളാക്കി ഓരോ ഉരുളയിലും ബട്ടറില് വറുത്ത കശുവണ്ടി പരിപ്പ് ഓരോ ഉണ്ടയുടെ ഉള്ളില് ഒരെണ്ണം വെച്ച് ഉരുട്ടി എടുക്കുക. ഒരു പാത്രത്തില് കോണ്ഫ്ളോര് വിതറുക. അതില് ഓരോ ബോള്സും ഉരുട്ടിവെക്കുക. ഒരു പാനില് ഓയില് ഒഴിച്ച് ഓരോന്നും മുക്കി പൊരിച്ചു കോരുക. സെര്വിങ് ബൗളില് ഇടുക. ഒരു പാനില് ബട്ടറും ഓയിലും ഒഴിച്ച് ഏലക്ക മുതല് കശുവണ്ടി പരിപ്പ് വരെ നന്നായി വഴറ്റി പൊടികളും ചേര്ത്ത് ആവശ്യത്തിന് ഉപ്പ് ചേര്ത്ത് ചൂടാറിയതിന് ശേഷം അല്പം വെള്ളം ചേര്ത്ത് അരച്ചെടുക്കുക. ഒരുപാനില് ബട്ടറിട്ട് അരച്ച് വെച്ച ബാറ്റര് ഒഴിച്ച് തിളച്ചു വരുമ്പോള് പഞ്ചസാര മുതല് ഫ്രഷ് ക്രീം വരെയുള്ളവ ചേര്ത്ത് ഇളക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ചതിന് ശേഷം ബോള്സിന്റ മുകളില് ഈ ബാറ്റര് ഒഴിക്കുക. ശേഷം ഫ്രഷ് ക്രീമും മല്ലിയിലയുമിട്ട് അലങ്കരിക്കുക. കൊച്ചമ്മണീ സിന്റെ പ്രൊഡക്റ്റ് വെച്ചുള്ള സ്വാദിഷ്ടവും രുചികരവുമായ സ്വീറ്റ് പൊട്ടറ്റോ ലോക്കി കൊഫ്ത റെഡി.
Content highlights: kochamminis ruchiporu 2025 chicken sweet pottato