നല്ല മീന്‍ മുളകിട്ടതും ചോറും ആയാലോ? 'കൊച്ചമ്മണീസ് രുചിപ്പോര് 2025'

കൊച്ചമ്മണീസ് മസാല ഉപയോഗിച്ച് മീന്‍ മുളകിട്ടത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചോറിനൊപ്പം നല്ല മീന്‍ മുളകിട്ടതും കൂടെ ഉണ്ടെങ്കില്‍ സൂപ്പര്‍ ആയിരിക്കുമല്ലോ? കൊച്ചമ്മണീസ് മസാല ഉപയോഗിച്ച് മീന്‍ മുളകിട്ടത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍ദശകട്ടിയുള്ള മീന്‍ 1/2kgസവാള-3തക്കാളി-വലുത് 2പച്ച മുളക്-4വെളുത്തുള്ളി-6അല്ലിഇഞ്ചി-ചെറിയ കഷ്ണംനാരങ്ങ വലുപ്പത്തിലുള്ള പുളി പിഴിഞ്ഞെടുത്ത വെള്ളംഉലുവ-1/2tspവലിയ ജീരകം-1/2tspകൊച്ചമ്മിണീസ് ഫിഷ് മസാല-3tspഉപ്പ്-ആവശ്യത്തിന്വെളിച്ചെണ്ണ-2tbsകറിവേപ്പില

തയ്യാറാക്കുന്ന വിധം

ചട്ടി അടുപ്പില്‍ വച്ചു 1tbs എണ്ണയൊഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും 2സവാള അരിഞ്ഞതും തക്കാളിയും ചേര്‍ത്ത് വഴറ്റി ചൂടാറിയ ശേഷം പേസ്റ്റ് ആക്കി എടുക്കുക. അതെ ചട്ടിയില്‍ വീണ്ടും എണ്ണയൊഴിച്ചു ഉലുവയും ജീരകവും ഇട്ട് ഇതിലേക്ക് ബാക്കിയുള്ള സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം പച്ചമുളകും കറി വേപ്പിലയും അരച്ചു വെച്ച പേസ്റ്റും കൂടെ ചേര്‍ത്ത് നന്നായി പച്ച മണം മാറുന്നത് വരെ ഇളക്കി ഇതിലേക്ക് കൊച്ഛമ്മണീസ് ഫിഷ് മസാല ചേര്‍ക്കാം. നന്നായി മിക്‌സ് ആക്കിയ ശേഷം പുളി വെള്ളം ചേര്‍ത്ത് കറിയുടെ അളവ് പാകമാക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കാം. കറി നന്നായി തിളച്ചാല്‍ മീന്‍ ചേര്‍ത്ത് ചെറു തീയില്‍ 5മിനിറ്റ് കൂടി തിളപ്പിക്കാം. മീന്‍ മുളകിട്ടത് റെഡി.

To advertise here,contact us