ഊണിനൊപ്പം സ്വാദിഷ്ടമായി കഴിക്കാം കോഴി വെച്ചൊരു ചക്കക്കൂട്ട് എരിശ്ശേരി; കൊച്ചമ്മിണീസ് 'രുചി പോര്' 2025

ചിക്കന്‍ കൊണ്ടുള്ള ചക്കക്കൂട്ടു എരിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഊണിനൊപ്പം കഴിക്കാന്‍ പലതരത്തിലുള്ള എരിശ്ശേരികള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. അത്തരത്തില്‍ വെറൈറ്റി ആയി തയ്യാറാക്കാന്‍ കഴിയുന്ന ചിക്കന്‍ കൊണ്ടുള്ള ചക്കക്കൂട്ടു എരിശ്ശേരി എങ്ങനെയുണ്ടെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

കൊച്ചമ്മിണി ചിക്കന്‍ മസാല….2tbspകാശ്മീരി മുളക് പൊടി..1t bspമല്ലി പൊടി…1tbspതേങ്ങ ചിരകിയത്..1cupജീരകം ….1/2 tspകൊച്ചമ്മിണിസ് മഞ്ഞള്‍ പൊടി…1tspകുരുമുളക് ചതച്ചത് ..1tspവെളിച്ചെണ്ണ….30mlനാരങ്ങ നീര്..1 tspചെറിയ ഉള്ളി…10 നിസ്ഉപ്പ്…ആവശ്യത്തിന്ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്…500gmപച്ച ചക്ക ചുള…20 or 30 nos

തയ്യാറാക്കുന്ന വിധം

ചിക്കന്‍ പീസില്‍ കുരുമുളക് ചതച്ചത്, മഞ്ഞള്‍ പൊടി, ഉപ്പ്, നാരങ്ങ നീര് എന്നിവ പുരട്ടി ചെറിയ തീയ്യില്‍ വേവിച്ചെടുക്കുക. ചക്ക ചുള നീളത്തില്‍ മുറിച്ച് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക .തേങ്ങ ജീരകം ചേര്‍ത്ത് തരു തരുപ്പായി അരച്ചെടുക്കുക. ഒരു ഉരുളിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച ചെറിയ ഉള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് മല്ലി പൊടിയും ചിക്കന്‍ മസാലയും ചേര്‍ത്ത് ഇളക്കി വേവിച്ച ചിക്കനും ചക്കയും ചേര്‍ക്കുക. നല്ലപോലെ ഇളക്കി ചേര്‍ക്കുക. ഇതിലേയ്ക്ക് അരച്ച് വെച്ച തേങ്ങ കൂട്ടു ഇതില്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി ചേര്‍ക്കുക.നല്ലത് പോലെ ചൂട് കയറുമ്പോള്‍ വാങ്ങി വെച്ച് കുറച്ചു വെളിച്ചെണ്ണ മുകളില്‍ ഒഴിച്ച് വിളമ്പുക.

Content Highlights: kochamminis ruchiporu 2025 chicken chakkakoottu erisseri

To advertise here,contact us