കാപ്സിക്കം കൊണ്ട് തോരന്‍ തയ്യാറാക്കാം

ചോറിനൊപ്പം എന്നും വിളമ്പുന്ന തോരനുകള്‍ ഒന്ന് മാറ്റി പിടിച്ചാലോ?

വ്യത്യസ്ത തരം രുചികള്‍ പരീക്ഷിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്തത്. ചോറിനൊപ്പം കഴിയ്ക്കാന്‍ ഒരു രുചികരമായ തോരന്‍ തയ്യാറാക്കിയാലോ. ക്യാപ്‌സിക്കം ആണ് ഈ തോരന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്.

ക്യാപ്സിക്കം തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

ക്യാപ്സിക്കം - രണ്ട് എണ്ണം(ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്)റിഫൈന്‍ഡ് ഓയില്‍ - ഒരു ടീസ്പൂണ്‍വറ്റല്‍ മുളക് - മൂന്ന് എണ്ണംസവാള പൊടിയായി അരിഞ്ഞത് -ഒരെണ്ണംതേങ്ങ ചിരകിയത് -അര കപ്പ്ഇഞ്ചി നീളത്തിലരിഞ്ഞത് - ഒരു ചെറിയ കഷണംപച്ചമുളക് - രണ്ട് എണ്ണം(നീളത്തില്‍ മുറിച്ചത്)ഉപ്പ് - പാകത്തിന്മഞ്ഞള്‍പ്പൊടി - 1/4 ടീസ്്പൂണ്‍മുളകുപൊടി - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളക് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്ത് വഴറ്റിയ ശേഷം സവാള ചേര്‍ത്ത് വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ പച്ചമുളകും ചേര്‍ത്ത് വഴറ്റിയെടുക്കാം. ശേഷം ക്യാപ്സിക്കം അരിഞ്ഞതും തേങ്ങ ചിരകിയതും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും കൂടി ചേര്‍ത്തിളക്കി അല്‍പ്പസമയം മൂടിവച്ച് അധികം സോഫ്റ്റാകാതെ വേവിക്കാം. ക്യാപ്‌സിക്കത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നതുകൊണ്ട് അധികം നേരം മൂടിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Content Highlights :Toran can be prepared with capsicum

To advertise here,contact us