തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും ചേര്‍ത്ത നല്ല നാടന്‍ ബീഫ് പെരളന്‍

ചോറിനും അപ്പത്തിനും ഒപ്പം കഴിക്കാന്‍ നല്ല കിടിലന്‍ ബീഫ് പെരളന്‍ തയ്യാറാക്കിയാലോ

ബീഫ് കൊണ്ടുള്ള ഏത് കറിയും അപ്പത്തിനും പുട്ടിനും കപ്പയ്ക്കും ചോറിനും ഒക്കെ കൂടെ കഴിക്കാന്‍ നല്ല കോമ്പിനേഷനാണ്. തേങ്ങാക്കൊത്തും ചെറിയ ഉളളിയും ചേര്‍ത്ത ബീഫ് പെരളന് രുചി കൂടും. എങ്ങനെയാണ് ഈ നാടന്‍ വിഭവം തയ്യാറാക്കുന്നതെന്നറിയാം.

ആവശ്യമുളള സാധനങ്ങള്‍ബീഫ്- ഒരു കിലോസവാള അരിഞ്ഞത് - ഒരെണ്ണംചെറിയ ഉളളി അരിഞ്ഞത് - കാല്‍ കിലോവെളുത്തുള്ളി ചതച്ചത് - രണ്ട് തുടംഇഞ്ചി ചതച്ചത് - ഒരു വലിയ കഷണംപച്ചമുളക് - 6 എണ്ണംകറിവേപ്പില - ഒരു പിടിതേങ്ങ അരിഞ്ഞത് - ഒരു കപ്പ്വിനാഗിരി - ഒരു ടീസ്പൂണ്‍ഉപ്പ് - പാകത്തിന്

മസാല തയ്യാറാക്കാന്‍മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍മുളകുപൊടി - രണ്ട് ടീസ്പൂണ്‍മല്ലിപ്പൊടി - മൂന്ന് ടീസ്പൂണ്‍ഇറച്ചിമസാല -രണ്ട് ടീസ്പൂണ്‍ഗരംമസാല - മുക്കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ഉരുളിയില്‍ എണ്ണ ചൂടാക്കി തേങ്ങ വറുത്ത് കോരി മാറ്റുക. ശേഷം കടുക് പൊട്ടിച്ച് ഇഞ്ചിയും വെളുത്തുളളിയും ചേര്‍ത്ത് വഴറ്റി പച്ചമണം മാറി വരുമ്പോള്‍ സവാളയും ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റാം.

വഴന്ന് വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചി മസാല ഇവ ചേര്‍ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ കുറച്ച് ചൂടുവെളളം ഒഴിച്ച് വഴറ്റി എണ്ണ തെളിയുന്ന പരുവമാകുമ്പോള്‍ ബീഫും ആവശ്യത്തിന് ഉപ്പും വിനാഗിരിയും തേങ്ങാക്കൊത്തും ചേര്‍ത്തിളക്കി അടച്ചുവച്ച് നന്നായി വേവിച്ചെടുക്കാം. വെന്ത ശേഷം കുരുമുളകുപൊടിയും ഗരം മസാലയും വിതറി വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി വരട്ടി എടുക്കാം.

Content Highlights :Beef Peralan Recipe with Coconut and Small Onions

To advertise here,contact us