നാടന്‍ രുചിയില്‍ വട്ടയപ്പം

നല്ല സോഫ്റ്റായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നാടന്‍ പലഹാരം എന്ന നിലയില്‍ വട്ടയപ്പത്തിന് നമ്മുടെ തീന്‍മേശയില്‍ പ്രധാനപ്പെട്ട ഒരിടം തന്നെയുണ്ട്

വളരെ സ്വാദുള്ളതും നാലുമണി പലഹാരമായും പ്രഭാത ഭക്ഷണമായും വിളമ്പാന്‍ കഴിയുന്നതുമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വളരെ സോഫ്റ്റായ വട്ടയപ്പത്തിന് കേരളത്തിലെ പാചകക്കൂട്ടുകളില്‍ പ്രത്യേകമായ സ്ഥാനമാണുളളത്.

വട്ടയപ്പം

ആവശ്യമുളള സാധനങ്ങള്‍

അരിപ്പൊടി - ഒരു കപ്പ്തേങ്ങ - 1/2 കപ്പ്ചോറ്-ഒരു പിടിപഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍ഏലയ്ക്ക - 2കശുവണ്ടി, ഉണക്കമുന്തിരി - 10 എണ്ണം വീതംയീസ്റ്റ് - 1/2 ടീസ്പൂണ്‍വെളളം - 1 കപ്പ്ഉപ്പ് - 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേക്ക് അരിപ്പൊടി, തേങ്ങ ചിരകിയത്, ചോറ്, ഏലയ്ക്ക ചതച്ചത്, 3/4 കപ്പ് വെളളം , പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് യീസ്റ്റ് ചേര്‍ക്കാം. കാല്‍കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയുടെ ജാറ് കഴുകി അതുകൂടി അരച്ചതിലേക്ക് ഒഴിക്കാം. ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.ഈ മാവ് പുളിക്കുന്നതിനായി 4 മണിക്കൂര്‍ വയ്ക്കാം. ശേഷം ഒരു പ്ലേറ്റില്‍ എണ്ണതടവി മാവ് കോരി ഒഴിച്ച് മുകളില്‍ കശുവണ്ടിപ്പരിപ്പും മുന്തിരിയും വിതറി ഇഡലി പാത്രത്തില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം.

Content Highlights :Let's see how to prepare a nice, soft vattayappam

To advertise here,contact us