പിസ്സയിലും പിന്നോട്ടല്ല; ലോകത്തെ ഏറ്റവും മികച്ച പിസ്സകളുടെ പട്ടികയിൽ ഇന്ത്യയിലെ പിസ്സേറിയകളും

ലോകത്തിലെ 100 പിസേറിയകള്‍ തിരഞ്ഞെടുത്തതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന്

ഇന്ത്യക്കാരെ സംബന്ധിച്ച് പിസ ഒരു പാശ്ചാത്യ വിഭവമാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുകയും, കഴിക്കുകയും ചെയ്യുന്ന വിഭവം കൂടിയാണ് പിസ. 2025ലെ ലോകത്തിലെ ഏറ്റവും മികച്ച നൂറ് പിസ കടകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന്. ഇറ്റലിക്കാരനായ പിസ്സ ഇന്ത്യന്‍ മണ്ണില്‍ വേരുപിടിച്ചിട്ട് അധികകാലമായില്ലെങ്കിലും പെട്ടെന്ന് തന്നെ ആളുകളുടെ മനസില്‍ കയറിപ്പറ്റി. അതുകൊണ്ടായിരിക്കാം ലോകത്തിലെ 100 പിസേറിയകള്‍ തിരഞ്ഞെടുത്തതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നായത്.

യൂറോപ്പ് ആസ്ഥാനമായുള്ള ഒരു സംഘടനയാണ് ബെസ്റ്റ് പിസ്സ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2025 ജൂണ്‍ 25ന് മിലാനില്‍ വച്ചായിരുന്നു അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. ആഗോള വോട്ടിങ് പാനലില്‍ 60 രാജ്യങ്ങളില്‍ നിന്നായി 512 പാചക വിദഗ്ധരാണ് മികച്ച പിസേറിയകളെ കണ്ടെത്താന്‍ എത്തിയത്. ഇന്ത്യയിലെ ഗുര്‍ഗ്രാമില്‍ നിന്നുള്ള 'ഡാ സൂസി' എന്ന പിസ്സ സെന്ററും, ഡല്‍ഹിയിലെ 'ലിയോസ്' എന്ന പിസ്സ സെന്ററുമാണ് പട്ടികയില്‍ ഇടം നേടിയത്.

പരിപാടിയില്‍ ഏറ്റവും മികച്ച പിസ്സ സെന്ററായി കണ്ടെത്തിയത് ഇറ്റലിയിലെ കാസെര്‍ട്ടയില്‍ സ്ഥിതി ചെയ്യുന്ന 'ഐ മസാനിയെല്ലി ഡി ഫ്രാന്‍സെസ്‌കോ മാര്‍ട്ടൂച്ചി' എന്ന പിസ്സ സെന്ററിനെയാണ്. ലോകത്തെ ആളുകളില്‍ പിസ്സ എന്ന ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. എങ്കിലും ലോകത്തിലെ തിരഞ്ഞെടുത്ത 100 പിസ്സേറിയകളില്‍ ഇന്ത്യയിലേതും ഉള്‍പ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

പിസ്സ എന്ന് കേൾക്കുമ്പോൾത്തന്നെ ഇറ്റലിയാണ് മനസ്സിലേക്ക് ഓടിയെത്തുക. ന്യൂജനറേഷൻ്റെ പ്രിയഭക്ഷണമാണെങ്കിലും, യഥാർഥത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വിഭവമാണ് പിസ്സ. പച്ചക്കറി, ഇറച്ചി, ചീസ് എന്നിവയെല്ലാം പിസ്സയിലെ പ്രധാന ചേരുവകളാണ്. പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഭക്ഷണം കൂടിയാണ് പിസ്സ.

Content Highlight; Two Indian Pizzerias Among World's Top 100 in 2025

To advertise here,contact us