സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തുവിടാന്‍ ആരോഗ്യ വിഭവങ്ങള്‍

കുട്ടികള്‍ക്ക് സ്‌നാക്‌സ് ആയും ഉച്ചയ്ക്ക് കഴിക്കാനും ഒക്കെ ഒരുപോലെ ആരോഗ്യപ്രദമായ രണ്ട് വിഭവങ്ങളാണ് ഇത്തവണ

വെജിറ്റബിള്‍ ചപ്പാത്തി

ആവശ്യമുള്ള സാധനങ്ങള്‍

ചപ്പാത്തി - 2 എണ്ണംഉരുളക്കിഴങ്ങ് - 1 എണ്ണംകാരറ്റ് - 1 എണ്ണംബീന്‍സ് - 4 എണ്ണംകോളിഫ്‌ളവര്‍ - 1/2 കപ്പ്സവാള - 1 എണ്ണംവെളുത്തുള്ളി - 4 അല്ലിമല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍മുളകുപൊടി - 1/2 ടീസ്പൂണ്‍കുരുമുളകുപൊടി - 1 ടീസ്പൂണ്‍ഗരം മസാല - 1 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്എണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

ആദ്യം പച്ചക്കറികളെല്ലാം നന്നായി കഴുകി വൃത്തിയാക്കി ആവിയില്‍ വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാളയും വെളുത്തുള്ളിയും വഴറ്റി മസാലപ്പൊടികള്‍ മൂപ്പിക്കുക. ശേഷം വെന്ത പച്ചക്കറികള്‍ ചേര്‍ത്ത് ചൂടാക്കി വെള്ളമയം വറ്റുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കിവയ്ക്കുക. ചപ്പാത്തിയില്‍ ഈ വെജിറ്റബിള്‍ ഫില്ലിംഗ് വച്ച് ചുരുട്ടിയെടുക്കണം. പച്ചക്കറി കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് രുചിയോടെ ഇത് നല്‍കാം.

ബനാന പാന്‍കേക്ക് വിത്ത് ക്യാരമല്‍ സിറപ്പ്

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പുപൊടി - 3 കപ്പ്ബേക്കിംഗ് പൗഡര്‍ - 3 ടീസ്പൂണ്‍പാല്‍ - 3 കപ്പ്പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍ബട്ടര്‍ ഉരുക്കിയത് - 4 ടേബിള്‍ സ്പൂണ്‍വാനില എസന്‍സ് - 2 ടീസ്പൂണ്‍ഉപ്പ് - 1/2 ടീസ്പൂണ്‍ഏത്തപ്പഴം - 2 എണ്ണം(രണ്ടെണ്ണം ഉടച്ചുവയ്ക്കുക)തേന്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധംഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക്പഞ്ചസാരയും ബട്ടറും വാനില എസന്‍സും,ഉപ്പും ചേര്‍ത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേര്‍ത്ത് കലക്കി വയ്ക്കാം.ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം ബട്ടര്‍ പുരട്ടി ഇതിലേക്ക് മാവ് കോരിയൊഴിച്ച് തീകുറച്ചുവച്ച് രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച് പാന്‍കേക്ക് ചുട്ടെടുക്കാം. മുകളില്‍ തേന്‍ ഒഴിച്ച് വിളമ്പാം.

Content Highlights :This time, we are introducing two healthy dishes that are perfect for children as snacks and lunch

To advertise here,contact us