കോഴിയിറച്ചി കഴിക്കാത്തവര്‍ക്ക് പ്രൊട്ടീനായി ഇവ കഴിക്കാം

പ്രൊട്ടീന്‍ വേണ്ടത്ര ശരീരത്തില്‍ എത്താത്തതുകാരണം ഇവര്‍ക്ക് ഭക്ഷണം കഴിച്ച് അല്പം കഴിയുമ്പോഴേക്കും നല്ല വിശപ്പും അനുഭവപ്പെടും.

മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങള്‍ വന്നുകഴിഞ്ഞാല്‍ ഇറച്ചിയും മീനും എല്ലാം ഒഴിവാക്കി കടുത്ത ഡയറ്റ് പിന്തുടരുന്നവരുണ്ട്. പ്രൊട്ടീന്‍ വേണ്ടത്ര ശരീരത്തില്‍ എത്താത്തതുകാരണം ഇവര്‍ക്ക് ഭക്ഷണം കഴിച്ച് അല്പം കഴിയുമ്പോഴേക്കും നല്ല വിശപ്പും അനുഭവപ്പെടും. കോഴിയിറച്ചിയും മുട്ടയും പോലെ പ്രൊട്ടീന്‍ സമ്പുഷ്ടമായ ആഹാരം ലഭിക്കാത്തതാണ് കാരണം.

എന്തുചെയ്യാം?

പയറുവര്‍ഗങ്ങളില്‍ ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. വന്‍പയര്‍, കടല, ചെറുപയര്‍, പരിപ്പ്, ഗ്രൂന്‍പീസ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം

ഗ്രീക്ക് യോഗര്‍ട്ട് പ്രോട്ടീന്‍ കലവറയാണ്. അതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ചീസിലും ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനാണെങ്കില്‍ ചീസ് അല്പം ഡയറ്റിള്‍ ഉള്‍പ്പെടുത്താം.

പനീര്‍ ആണോ ഇഷ്ടവിഭവം. 100 ഗ്രാം പനീറില്‍ 18-20 ഗ്രാം വരെ പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

100 ഗ്രാം പീനട്ടില്‍ 25 ഗ്രാം പ്രൊട്ടീനാണ് അടങ്ങിയിട്ടുള്ളത്. 100 ഗ്രാം ബദാമില്‍ 21 ഗ്രാമും. കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ക്ക് ഇവ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

ചിയാ സീഡ്‌സിലും ഫ്‌ലാക്‌സ് സീഡിലും ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്.

Content Highlights: Protein Rich foods other than chicken and egg

To advertise here,contact us